കണ്ണൂർ- തന്നെയും സഹപ്രവർത്തകരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സി.പി.എമ്മിന്റെ നേതൃത്വത്തിൽ കൊലവിളി പ്രകടനം നടന്നുവെന്ന് കണ്ണൂരിലെ കോൺഗ്രസ് നേതാവ് രാജീവൻ കപ്പാച്ചീരി. കോൺഗ്രസിന്റെ കൊടികൾ പറിച്ചെറിഞ്ഞാണ് പ്രകടനം നടന്നതെന്നും മുന്നിലും പിന്നിലും പോലീസ് അകമ്പടിയുണ്ടായതിനാൽ മാത്രമാണ് അക്രമം നടക്കാതിരുന്നതെന്നും രാജീവൻ പറഞ്ഞു.
രാജീവന്റെ വാക്കുകൾ:
കണ്ണൂർ ജില്ല വിട്ട് പല സ്ഥലങ്ങളിലും സഞ്ചരിക്കുമ്പോഴും പലരുമായി ഇടപെടുമ്പോഴുമാണ് നമ്മുടെ ഗ്രാമത്തിലെ സി.പിഎമ്മിന്റെ കാടത്തം നിറഞ്ഞ കാലഹരണപ്പെട്ട രാഷ്ട്രിയ സംവിധാനത്തെ കുറിച്ച് പുച്ഛം തോന്നാറുള്ളത്. സി.പി.എം അല്ലാതെ മറ്റാരും പ്രവർത്തിക്കാൻ പാടില്ല. ഏത് റോഡും പൊതു സ്ഥലം കൈയ്യേറിയും ചെങ്കോടി ഉയർത്താം. മറ്റുള്ളവർക്ക് സ്വന്തം സ്ഥലത്ത് പോലും കൊടി ഉയർത്താൻ പാടില്ല. ഇത്തരം കാര്യങ്ങളിൽ ഒരു ജില്ലാ ഭാരവാഹി എന്ന നിലയിൽ തന്ത്രപരമായി മാറി നിൽക്കാം. പക്ഷെ സ്വന്തം പ്രവർത്തകരെ മുന്നിൽ നിന്ന് നയിച്ച പാരമ്പര്യം എന്റെ സിരകളിലൂടെ ഓടുന്നത്. യുദ്ധം നേരിട്ട് തന്നെയായിരിക്കും.
എന്ത് സംഭവിച്ചാലും എത്രയെത്ര പീഡനങ്ങൾ ഞാൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സി.പി.എം ബന്ദിന് റോഡിൽ സൈക്കിളിൽ പോകുന്ന എന്നിൽ നിന്ന് പ്രകടക്കാർ സൈക്കിൾ പിടിച്ച് വാങ്ങി ചെത്ത് കല്ല് ഇട്ട് പൊട്ടിച്ചു. വെറുഎട്ടാം ക്ലാസ് വിദ്യാർത്ഥിക്കേറ്റ മുറിവ്...
തെരഞ്ഞെടുപ്പ് വിജയ ആഘോഷിക്കാൻ അച്ഛനെ കൊല്ലാൻ 200ലധികം സി.പി.എമ്മുകാർ രാത്രിവീട് വളഞ്ഞു. ഏഴാം ക്ലാസിൽ പഠിക്കുന്ന ഞാനും എനിക്ക് താഴെയുള്ള മൂന്ന് സഹോദരങ്ങളും അമ്മയും മാത്രം വീട്ടിൽ.. അച്ഛൻ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ കേന്ദ്രമായ സർ സയ്യിദ് കോളേജിൽ പോയി തിരിച്ച് വന്നില്ല.... ആകെ ഭീകരമായ ദിനം... വീട് തകർത്ത് ഉള്ളിൽ കയറുമെന്നായപ്പോൾ അമ്മ രണ്ടു കല്പിച്ച് വാതിൽ തുറന്ന് പുറത്ത് വന്ന് എന്നെയും 4 മക്കളെയും കൊന്നോളും നിങ്ങൾക്ക് ആവിശ്യമുള്ളയാൾ ഇവിടെയില്ല.... ധൈര്യത്തോടെ ചങ്കുറപ്പോടെ പറഞ്ഞു...
അച്ഛൻ വീട്ടിൽ ഇല്ലെന്ന് മനസ്സിലാക്കിയ സി.പിഎം ഗുണ്ടകൾ തിരിച്ച് പോയി...
അന്ന് ടെലിഫോൺ ഇല്ലാത്ത കാലം 37 വർഷം മുമ്പ് ..വിവരം അച്ഛനെ അറിക്കാൻ കഴിയാതെ ഞങ്ങൾ വിഷമിക്കുകയായിരുന്നു.. ഞങ്ങൾ ഉറപ്പാക്കി രാത്രി വഴിയിവച്ച് അച്ഛനെ അവർകൊല്ലും.... വോട്ടേണ്ണൽ ഏറേ രാത്രിയായതിനാൽ അച്ഛൻ അന്ന് തളിപ്പറമ്പിൽ ' താമസിച്ചതിനാൽ അച്ചനെ ദൈവം കാത്തു'......
മറ്റോരു തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചത് ഞങ്ങളുടെ ലൈംഇൻഡസ്ട്രിക്ക് തീവെച്ചാണ്....
ഞങ്ങളുടെ 3 ഏക്രചെമ്മിൻ ഫാം 300 ലധികം സി.പിഎം ഗുണ്ടകൾ പട്ടാപകലാണ് തകർത്തത്.... ഞങ്ങൾക്ക് അത് അന്ന് നിസാര വിലയ്ക്ക് വിൽക്കേണ്ടിവന്നും ..
അന്ന് തളിപ്പറമ്പ് എസ്.ഐ പി പി സദാനന്ദൻ തോക്കുമായി വന്നത് ഇന്നും ഓർമ്മയിൽ നിൽക്കുന്ന.... പൊളിക്കുന്നത് നിർത്തിച്ചെങ്കിലും കേസ് എടുക്കാതെ വിട്ടും..... നമ്മുടെ പ്രദേശത്തെ ടെലിഫോൺ ബന്ധം വിച്ഛേദിച്ചാണ് ഈ ആക്രമം നടത്തിയത്..... വളരെ ദൂരം ഓടിച്ചെന്ന് ടെലിഫോൺ ചെയ്താണ് പോലീസിനെ വിവരം അറിയിച്ചത്...
1993 അച്ഛനെ കൊല്ലാൻ വീടിന് രാത്രി ബോബെറിഞ്ഞു..... ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു'..... ഞങ്ങൾ തല കുനിച്ചില്ല.
അച്ഛൻ പോളിംഗ് ബൂത്തിൽ പോകുമ്പോൾ രാവിലെ 6 മണിക്ക് അക്രമിച്ച് ദേഹത്ത് നായ് കുർണ പൊടിയിട്ട് ചളിയിൽ തള്ളിയിട്ട് വോട്ടർ പട്ടിക തട്ടിപ്പറിച്ച് കൊണ്ട് പോയി.....
ഞങ്ങൾ പതറിയില്ല ഞാനും പുന്നക്കൻ അഷറഫും പോളിംഗ് ബൂത്തിന് മുമ്പിൽ കുത്തിയിരുന്നു വോട്ടർ പട്ടികയും ഏജന്റ് കാർഡും കിട്ടിയതിന് ശേഷമേ പോളിംഗ് നടത്താൻ അനുവദിച്ചുള്ളും ഞങ്ങൾ രണ്ട് പേർ മാത്രം മുദ്രാവാക്യം വിളിച്ച് ധർണ്ണ നടത്തിയ രംഗം മറക്കാനാവില്ല.....
ഞങ്ങൾ തല കുനിച്ച് മടങ്ങിയില്ല...
വൈകുന്നേരം വരെ ബൂത്തിൽ ഇരുന്നു.....
കോൺഗ്രസ്സ് പ്രവർത്തകനെ അക്രമിച്ചതിനെതിരെ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി തിരിച്ച് വരുമ്പോൾ ഒരു പറ്റം 'ഗുണ്ടാസംഘം ജീപ്പിലെത്ത് തളിപ്പറമ്പ് കോർട്ട് റോഡിൽ വച്ച് അച്ഛന്റെ തലക്കടിച്ച് വീഴ്ത്തി ഏറേ ദിവസം ആശുപത്രിയിൽ കിടന്നു...... എന്നിട്ടും ഞങ്ങൾ തല കുനിച്ചില്ല..... നിങ്ങളുടെ എല്ലാ അക്രമങ്ങൾക്ക് മുന്നിൽ പതറാതെ നിന്റെ നെടുങ്കോട്ടയെന്നറിയപ്പെടുന്ന പട്ടുവത്തിന്റെ മണ്ണിൽ 1980ലും 2005ലും 2010ലും വിവിധ വാർഡുളിൽ നിന്ന് ഉജ്ജ്വല വിജയം നേടിയ നേതാവാണ് എന്റെ പിതാവ്.... മറക്കരുത്....
ഞാനും വിജയിച്ചു 2015ൽ 280 വോട്ടിന്റെ ഭൂരിപക്ഷത്തിന് നിങ്ങൾക്ക് ആകെ കിട്ടിയത് 170 വോട്ട്.... എന്റെ വാർഡിൽ പ്രസന്നയും ശ്രുതി ഇ യും തുടർച്ചയായ ജയിച്ച് മുന്നേറുമ്പോൾ...... നിങ്ങൾക്ക് കലാപം നടത്തി ഭിഷണി മുഴക്കി ജനങ്ങളെ മിണ്ടാതാക്കണം.... അത് നടപ്പില്ല ഇത് ജനാധിപത്യ രാജ്യമാണ്. രാജീവൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.