വില്ലുപുരം(തമിഴ്‌നാട്) - സ്വത്ത് നല്‍കാത്തതിന്റെ പേരില്‍ തമിഴ്‌നാട്ടിലെ വില്ലുപുരത്ത് പില്ലൂരില്‍ പേരക്കുട്ടി മുത്തശ്ശനെയും മുത്തശ്ശിയെയും ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് അരുള്‍ശക്തി എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അച്ഛന്റെ മാതാപിതാക്കളായ കളുവു അറുമുഖനെയും ഭാര്യ മണി കളുവുവിനെയുമാണ് ഇയാള്‍ ജ്യൂസില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയത്. ഇരുവരുടെയും പേരിലുള്ള വീട് തന്റെ പേരില്‍ എഴുതി നല്‍കണമെന്ന ആവശ്യം നിരസിച്ചതാണ് കൊലപാതകത്തിന് കാരണം. പിന്നീട് മദ്യ ലഹരിയില്‍ സ്വന്തം വീട്ടില്‍ മടങ്ങിയെത്തിയ അരുള്‍ശക്തി മാതാപിതാക്കളേയും കൊല്ലുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഒളിവില്‍ പോയ ഇയാളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്യുകയായിരുന്നു.