ജാഷ്പൂര്‍ (ഛത്തീസ്ഗഡ്) - ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച് കിണറ്റില്‍ ചാടിയ ഭാര്യയെ ഭര്‍ത്താവ് കിണറ്റില്‍ നിന്ന് രക്ഷിച്ച ശേഷം കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ ജാഷ്പൂരിലാണ് സംഭവം നടന്നത്. ജാഷ്പൂര്‍ സ്വദേശിയായ ശങ്കറും ഭാര്യ ആശാബായിയും ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശങ്കര്‍ നിര്ബന്ധിക്കുകയായിരുന്നു. എന്നാല്‍ ഇതിന് ആശാബായ് തയ്യാറായില്ല. ഇത് വലിയ തര്‍ക്കത്തിലെത്തുകയും ആശാബായ് കിണറ്റില്‍ ചാടുകയുമായിരുന്നു. ഉടന്‍ തന്നെ ശങ്കര്‍ കിണറ്റിലേക്കിറങ്ങി ഇവരെ രക്ഷിച്ചു. വീണ്ടും ഇവര്‍ തമ്മില്‍ ലൈംഗി ബന്ധത്തെച്ചൊല്ലി തര്‍ക്കമുണ്ടാകുകയും ആശാബായിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ക്രൂരമായി മുറിവേല്‍പ്പിച്ച ശേഷം ശങ്കര്‍ ഇവരെ കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് പിന്നാലെ രാത്രി മുഴുവന്‍ ഭാര്യയുടെ മൃതദേഹത്തിന് ഇയാള്‍ കാവലിരിക്കുകയും ചെയ്തു സംഭവത്തേക്കുറിച്ച് പുലര്‍ച്ചെ വിവരം ലഭിച്ച പൊലീസ് രാവിലെ സംഭവ സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.