തിരുവനന്തപുരം- സംസ്ഥാനത്തെ ആറ് ജില്ലകളില്‍ താപനില മുന്നറിയിപ്പ് നല്കി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. താപനില സാധാരണയെക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം. പാലക്കാട് ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസിന് അടുത്ത് തുടരും. കൊല്ലം, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസിന് അടുത്ത് തുടരും. കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസി ന് അടുത്ത് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് ഉയര്‍ന്ന താപനില തുടരുകയാണ്. സാധാരണയെക്കാള്‍ ഉയര്‍ന്ന ചൂട് ഈ ദിവസങ്ങളില്‍ അനുഭവപ്പെടാനാണ് സാധ്യത. ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന് കണക്ക് പ്രകാരം ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് പാലക്കാട് എരിമയൂരാണ്. 43.5 ഡിഗ്രി സെല്‍ഷ്യസ്. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെയുള്ള സമയത്ത് തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ പെയ്യാനും സാധ്യതയുണ്ട്. വ്യാഴ് ചയോടെ മഴ മെച്ചപ്പെട്ടേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.