റിയാദ് - ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാന്റെ തലസ്ഥാന നഗരിയായ ഖാർത്തൂമിൽ രൂക്ഷമായ കുടിവെള്ളക്ഷാമം. നിലവിൽ ഖാർത്തൂം സന്ദർശിക്കുന്ന മലയാളി ബ്ലോഗർ മാഹീൻ വെള്ളക്കുപ്പികളുമായി നടന്നുനീങ്ങുന്ന സുഡാനിയുടെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ പുറത്തുവിട്ടു. വെള്ളത്തിനു വേണ്ടി ആളുകൾ സൂപ്പർമാർക്കറ്റുകളും തെരുവുകളും അടക്കം എല്ലായിടത്തും അലഞ്ഞുനടക്കുകയാണെന്നും ആർക്കും വെള്ളം ലഭിക്കുന്നില്ലെന്നും ഇരുപതുകാരൻ പറഞ്ഞു. കുടിവെള്ളത്തിനും മറ്റു അത്യാവശ്യ കാര്യങ്ങൾക്കും വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നത് സുരക്ഷിതമല്ലെന്നും തന്റെ താമസസ്ഥലത്തിന് അടുത്ത് അടക്കം എല്ലായിടത്തും വെടിവെപ്പ് നടക്കുകയാണെന്നും മാഹീൻ പറഞ്ഞു.
— E_M_S_S (@EmanSal11848242) April 18, 2023