ന്യൂദൽഹി- ഇന്ത്യയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം രാജിവെച്ചു. നാലുവർഷം ഇന്ത്യയുടെ സാമ്പത്തിക ഉപദേഷ്്ടാവ് സ്ഥാനം വഹിച്ച അരവിന്ദ് സുബ്രഹ്മണ്യം അമേരിക്കയിലേക്ക് തന്നെ തിരിച്ചുപോകുകയാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലിയാണ് അരവിന്ദ് സുബ്രഹ്മണ്യം തിരിച്ചുപോകുന്ന കാര്യം അറിയിച്ചത്. കുടുംബപരമായ കാര്യങ്ങൾ കൊണ്ടാണ് അദ്ദേഹം തിരിച്ചുപോകുന്നതെന്നും മറ്റു മാർഗമില്ലെന്നുമാണ് അരുൺ ജെയ്റ്റലി ഫെയ്‌സ്ബുക്ക് വഴി അറിയിച്ചത്. മോഡി അധികാരത്തിലെത്തിയ ശേഷം 2014 ഒക്ടോബർ 16 നാണ് ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി അരവിന്ദ് സുബ്രഹ്മണ്യം ചുമതലയേറ്റത്. മൂന്നു വർഷത്തേക്കായിരുന്നു നിയമനം. ഇത് പിന്നീട് നീട്ടിനൽകുകയായിരുന്നു.