വെഗാസ്- മദ്യപിച്ചുവെന്ന കള്ള ആരോപണം ഉന്നയിച്ച് വിമാനത്തിലെ ജോലിക്കാര്‍ പുറത്താക്കിയെന്ന് കുറ്റപ്പെടുത്തി യുവതി. അലാസ്‌ക എയര്‍ലൈന്‍സ് വിമാനത്തില്‍നിന്ന് പുറത്താക്കിയെന്ന യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ദുരനുഭവം തന്നെ തളര്‍ത്തിയെന്നും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ടിക് ടോക് ഉപയോക്താവായ കന്‍ഡസ് എച്ച് പറഞ്ഞു.
പോര്‍ട്ട്‌ലാന്‍ഡില്‍നിന്ന് വെഗാസിലേക്കുള്ള വിമാനത്തിലെ ഫ് ളൈറ്റ് അറ്റന്‍ഡന്റുമാരെ പിരിച്ചുവിടണമെന്നാണ് യുവതിയുടെ ആവശ്യം. അവര്‍ പച്ചക്കള്ളം പറഞ്ഞാണ് തന്നെ വിമാനത്തില്‍ നിന്ന് പുറത്താക്കിയത്. പല തവണ യാത്ര ചെയ്തിട്ടണ്ടെങ്കിലും ഇതുപോലൊരു അനുഭവം ഉണ്ടയിട്ടില്ല. പച്ചയായ വിവേചനമാണ് നേരിട്ടത്.
താന്‍ മദ്യപിച്ചില്ലെങ്കിലും വെഗാസിലേക്കുള്ള വിമാനത്തില്‍ നിന്ന് തന്നെ പുറത്താക്കിയതായി കാന്‍ഡസ് വീഡിയോയില്‍ ആരോപിക്കുന്നു.
പോര്‍ട്ട്‌ലാന്‍ഡിലെ എയര്‍പോര്‍ട്ട് ബാറില്‍ താനും ചില സഹപ്രവര്‍ത്തകരും മിമോസ കുടിച്ചിരുന്നു. വിമാനത്തില്‍ കയറുന്നതിന് മുമ്പ് താന്‍ ഒന്നര മിമോസ കുടിച്ചത് ശരിയാണ്. വിമാനം പറന്നുയരുന്നതിന് തൊട്ടു മുമ്പാണ് അവര്‍ എന്നെ വിമാനത്തില്‍ നിന്ന് വലിച്ചിറക്കിയത്. പതിനായിരങ്ങള്‍ കണ്ട വീഡിയോയില്‍ കാന്‍ഡസ് പറയുന്നു.
ടേക്ക് ഓഫിന് മുമ്പായി വിമാനത്തിലെ ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ പോയതിനെ തുടര്‍ന്നാണ് ഇറക്കി വിട്ടതെന്നും യുവതി വീഡിയോയില്‍ പറയുന്നു. മുമ്പൊരിക്കലും വിമാനത്തിനുള്ളിലെ ബാത്ത്‌റൂം ഉപയോഗിച്ചിട്ടില്ലാത്തതിനാല്‍ ക്യാബിന്‍ ക്രൂ അംഗത്തോട് സൗകര്യങ്ങളെക്കുറിച്ച് ചോദിച്ചിരുന്നു. അകത്ത് പോയി വാതിലടച്ചാല്‍ ലൈറ്റ് തനിയെ പ്രകാശിക്കുമെന്നാണ് പറഞ്ഞത്. ടോയ്‌ലെറ്റില്‍ കയറിയപ്പോള്‍ വെളിച്ചം വന്നില്ല. തുടര്‍ന്ന് ഫ്‌ളൈറ്റ് അറ്റന്‍ഡന്റിനോട് സഹായം ചോദിച്ചിരുന്നു. അതിനിടെ, മറ്റൊരു വിമാനത്തില്‍ കയറിയിരുന്ന സഹപ്രവര്‍ത്തകരോട് ഫോണില്‍ സംസാരിക്കുകയും ചെയ്തു. ഫോണിലായിരുന്നതിനാല്‍ പത്ത് മിനിറ്റ് കഴിഞ്ഞാണ് ടോയ്‌ലെറ്റില്‍നിന്ന് പുറത്തിറങ്ങിയത്. ഇതിനു പിന്നാലെ മദ്യപിച്ചിട്ടുണ്ട് എന്ന് ആരോപിച്ച് പുറത്താക്കുകയായിരുന്നു-യുവതി പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)