Sorry, you need to enable JavaScript to visit this website.

നയതന്ത്ര ചാനലിലൂടെ സ്വർണക്കടത്ത്; കോഴിക്കോട് സ്വദേശികൾ അടക്കം മൂന്നുപേരുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി

ന്യഡൽഹി - നയതന്ത്ര ചാനൽ വഴി സ്വർണക്കടത്ത് നടത്തിയ കേസിൽ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്. സ്വർണം കൈപ്പറ്റിയ  കോഴിക്കോട് സ്വദേശികളായ ടി.എം സംജു, ഷംസുദീൻ, കെ.ജി.എൻ ബൂളിയൻ ഉടമ കോയമ്പത്തൂർ സ്വദേശി നന്ദഗോപാൽ എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
 27.65 ലക്ഷം രൂപയുടെ സ്വർണവും 1.13 കോടിയുടെ സ്വത്തുക്കളുമാണ് ഇ.ഡി കണ്ടുക്കെട്ടിയത്. കോഴിക്കോട് സ്വദേശികളായ സംജുവിന്റെയും ഷംസുദ്ദീന്റെയും വീട്ടിലും കോയമ്പത്തൂരിലെ നന്ദഗോപാലിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇ.ഡി നേരത്തെ റെയ്ഡ് നടത്തിയിരുന്നു. കടത്തി കൊണ്ടുവന്ന സ്വർണം സംജുവും ബന്ധുവായ ഷംസുദ്ദീനും വിൽപ്പന നടത്തിയതായും ഇ.ഡി കണ്ടെത്തിയിരുന്നു.

Latest News