തുടക്കം മുതലേ ദുരൂഹതകള്‍ നിറഞ്ഞതാണ് എലത്തൂര്‍ ട്രെയിന്‍ തീവെക്കല്‍ സംഭവവും പ്രതിയായ പിടിക്കപ്പെട്ട ഷാറൂഖ് സൈഫിയുടെ കഥയും. കേരള പോലീസ് ദുരൂഹത നീക്കാത്തതും വത്സന്‍ തില്ലങ്കേരിയുടേതടക്കമുള്ള സംഘ പരിവാര്‍ നേതാക്കളുടെ ഷഹീന്‍ ബാഗിലേക്ക് ചേര്‍ത്ത് വെച്ച് കൊണ്ടുള്ള മുസ് ലിം തീവ്രവാദ ആരോപണങ്ങളുന്നയിക്കാന്‍ കാണിച്ച ആവേശവും കൂട്ടി വായിക്കുമ്പോള്‍ വലിയൊരു ഗൂഢാലോചന ഇതിന് പിന്നില്‍ മണത്തിരുന്നു.
ട്രെയിന്‍ തീവെപ്പും അത് മുതലെടുത്തു കൊണ്ടുള്ള വംശഹത്യയും ഇന്ത്യയില്‍ ആരുടെ പദ്ധതികളാണെന്ന് എല്ലാവര്‍ക്കുമറിയാമല്ലോ. ഇതിന് പിന്നിലുള്ള തിരക്കഥകള്‍ ഇപ്പോള്‍ കുറച്ച് കൂടി വ്യക്തമാവുകയാണ്. ദല്‍ഹി വിട്ടങ്ങനെ പുറത്തൊന്നും പോയിട്ടില്ലാത്ത ഷാറൂഖ് സൈഫിയെ കണക്റ്റ് ചെയ്ത് ഉണ്ടാക്കാന്‍ പറ്റിയ ഭീകര സംഘടനാ തിരക്കഥകളൊന്നുമില്ലാത്തതിനാലാണെന്ന് തോന്നുന്നു പ്രത്യേകിച്ച് തെളിവൊന്നും ആവശ്യമില്ലാത്ത സാകിര്‍ നായിക്കിന്റെയും വര്‍ഷങ്ങള്‍ക്ക് മുമ്പേ മരിച്ചു പോയ ഡോ. ഇസ്‌റാര്‍ അഹ്മദിന്റെയുമൊക്കെ പ്രസംഗങ്ങളിലേക്ക് ചേര്‍ത്ത് വെക്കുന്നതും യു.എ.പി.എ ചുമത്തുന്നതും.
യു.എ.പി.എക്ക് പിന്നെ കൃത്യമായ മതവും ജാതിയും ഉള്ളത് കൊണ്ട് കാര്യങ്ങള്‍ എളുപ്പവുമാണ്. റാഡിക്കലൈസ്ഡാണെന്നാണ് പോലീസ് പറയുന്നത് .എന്നാല്‍ ആളെ കൊല്ലാനും തീവെക്കാനുമൊക്കെ ഇത്ര ബുദ്ധിമുട്ടി ദല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് വരേണ്ട കാര്യമെന്താണ് എന്ന ചോദ്യങ്ങള്‍ക്കൊന്നും ഇവിടെ ഒരുത്തരവുമില്ല.
അതേ സമയം കണ്ണൂരില്‍ ഇടക്കിടെ സംഘിയുടേയും സഖാവിന്റെയുമൊക്കെ കയ്യില്‍ നിന്ന് പൊട്ടുന്ന ബോംബുകള്‍ക്ക് ഒരു ലിങ്കുമുണ്ടാവാറില്ല അവരൊക്കെ ആരുടെയൊക്കെ പ്രസംഗങ്ങള്‍ കേട്ടാണ് ബോംബുണ്ടാക്കാന്‍ ഇറങ്ങിയതെന്ന വര്‍ത്തമാനങ്ങളുമുണ്ടാവില്ല
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)