Sorry, you need to enable JavaScript to visit this website.

ബി.ജെ.പിക്കാരെ ഗുണ്ടകളെന്ന് വിളിച്ച ആം ആദ്മി നേതാവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

സൂറത്ത്- ബി.ജെ.പി നേതാക്കള്‍ക്കെതിരെ അപകീര്‍ത്തികരമായ വാക്കുകള്‍ ഉപയോഗിച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത ഗുജറാത്ത് ആം ആദ്മി പാര്‍ട്ടി നേതാവ് ഗോപാല്‍ ഇറ്റാലിയയെ ജാമ്യത്തില്‍ വിട്ടു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഗോപാല്‍ ഇറ്റാലിയയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്യുകയും ജാമ്യം അനുവദിക്കുകയും ചെയ്തത്.
സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ സി.ആര്‍ പാട്ടീലിനും ഗുജറാത്ത് മന്ത്രി ഹര്‍ഷ് സംഘവിക്കുമെതിരെ അപകീര്‍ത്തികരമായ വാക്കുകള്‍ ഉപയോഗിച്ചുവെന്നായിരുന്നു 2022 സെപ്തംബര്‍ രണ്ടിന് സൂറത്തിലെ ഉംറ പോലീസ് സ്‌റ്റേഷനില്‍ ഫയല്‍ ചെയ്ത കേസ്.   സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ സന്ദേശത്തില്‍ ബിജെപി പ്രവര്‍ത്തകരെ ഗുണ്ടകള്‍ എന്ന് വിളിച്ചുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
2022 ഓഗസ്റ്റില്‍ സൂറത്തില്‍ സഹപ്രവര്‍ത്തകന്‍ മനോജ് സൊറാത്തിയയെ ആക്രമിച്ചതിന് പിന്നാലെയാണ് ഇറ്റാലിയ വീഡിയോ സന്ദേശങ്ങള്‍ അപ്‌ലോഡ് ചെയ്തത്.
സൂറത്ത് െ്രെകംബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്. തന്നെ പീഡിപ്പിക്കാനാണ് പോലീസ് നടപടിയെന്ന് ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം ഇറ്റാലിയ പറഞ്ഞു.
ഇത്തരം പ്രസ്താവനകള്‍ എല്ലാ രാഷ്ട്രീയ നേതാക്കളും പരസ്പരം നടത്താറുണ്ട്. തനിക്കെതിരെ മാത്രം എങ്ങനെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്? പോലീസും സര്‍ക്കാരും അവരുടെ അധികാരം ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News