പട്‌ന - ബിഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. മോതിഹാരി, മുസഫര്‍നഗര്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലായി 14 പേര്‍ ചികിത്സയിലാണ്. തുര്‍ക്കൗലിയയില്‍ വില്‍പന നടത്തിയ മദ്യം കഴിച്ചവരാണു ദുരന്തത്തിനിരയായത്.
റെയ്ഡില്‍ 76 മദ്യക്കടത്തുകാര്‍ പിടിയിലായി. ഇവരില്‍നിന്നു 6,000 ലീറ്റര്‍ വ്യാജമദ്യം പിടികൂടി നശിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി നിതീഷ് കുമാര്‍ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം നിതീഷ് സര്‍ക്കാരിനാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ സമ്രാട്ട് ചൗധരി ആരോപിച്ചു. ഈ വര്‍ഷമാദ്യം സാരന്‍ ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ 72 പേരാണു മരിച്ചത്.