ഗൂഡല്ലൂർ - സ്‌കൂട്ടർ നിയന്ത്രണം വിട്ട് ചുമരിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു. മേലെ ഗൂഡല്ലൂരിൽ നിന്ന് നടുഗൂഡല്ലൂർ വഴി വരുമ്പോൾ സ്വകാര്യ മില്ലിന് സമീപത്ത് വച്ച് സ്‌കൂട്ടർ നിയന്ത്രണം വിട്ട് ചുമരിലിടിക്കുകയായിരുന്നു. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു.
ഗൂഡല്ലൂർ ഡി.എസ്.പി ഓഫീസിലെ ഹെഡ്‌കോസ്റ്റബിൾ മുകുന്ദന്റെ മകനും പ്ലസ് ടു വിദ്യാർത്ഥിയുമായ പവിഷാണ് മരിച്ചത്. പവിഷ് സംഭവസ്ഥലത്തു വച്ചുതന്നെ മരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഞ്ജയ് (17), ഖാലിദ്(17), സന്തോഷ് (17) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഗൂഡല്ലൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം പോലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസിയെ കണ്ടെത്തി
കോഴിക്കോട് - താമരശ്ശേരിയിൽ നിന്ന് അക്രമിസംഘം തട്ടിക്കൊണ്ടുപോയ പ്രവാസിയായ പരപ്പൻപൊയിൽ സ്വദേശി മുഹമ്മദ് ഷാഫിയെ കണ്ടെത്തി. പ്രത്യക അന്വേഷണ സംഘം കർണാടകയിൽ വെച്ചാണ് ഷാഫിയെ കണ്ടെത്തിയത്. ഏപ്രിൽ ഏഴിന് രാത്രിയാണ് ഷാഫിയെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ നാല് പേർ അറസ്റ്റിലാണ്.