Sorry, you need to enable JavaScript to visit this website.

ദുബായ് അഗ്നിബാധ; മരിച്ച തമിഴ്‌നാട് സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ സഹായധനം

ചെന്നൈ- ദുബായില്‍ താമസസ്ഥലത്തുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ച രണ്ട് തമിഴ്‌നാട് സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പത്ത് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. 43 കാരനായ ഇമാം കാസിം, 49 കാരന്‍ എസ്.മുഹമ്മദ് റഫീഖ് എന്നിവരാണ് മരിച്ച തമിഴ്‌നാട്ടുകാര്‍. ഇവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു.
ദുബായ് ദേരയിലുണ്ടായ അഗ്നി ബാധയില്‍ മരിച്ച 16 പേരില്‍ രണ്ട് മലയാളികളും ഉള്‍പ്പെടുന്നു. ദുബായിലെ ഡ്രീംലൈന്‍ ട്രാവല്‍സ് ആന്‍ഡ് ടൂറിസം സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മലപ്പുറം വേങ്ങര കാലങ്ങാടന്‍ റിജേഷ് (38), ദുബായ് ഖിസൈസിലെ ക്രസന്റ് സ്‌കൂള്‍ അധ്യാപികയായ  ഭാര്യ കണ്ടമംഗലത്ത് ജെഷി (32) എന്നിവരാണ് മരിച്ച മലയാളികള്‍.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News