Sorry, you need to enable JavaScript to visit this website.

മൂന്നര സെക്കന്റില്‍ പറക്കും, ലംബോര്‍ഗിനിയുടെ  ഉറുസ് എസ് ഇന്ത്യന്‍ വിപണിയില്‍-വില 4.18 കോടി  

മുംബൈ-പ്രീമിയം സ്പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനി പുത്തന്‍ മോഡലായ ഉറുസ് എസ് ഇന്ത്യന്‍ വിപണിയിലെത്തിച്ചു. 4.18 കോടിയാണ് വില. ഇറ്റാലിയന്‍ കമ്പനിയായ ലംബോര്‍ഗിനിയുടെ സൂപ്പര്‍ എസ്യുവിയായ ഉറുസിന്റെ അണ്‍ഹിഞ്ച്ഡ് വേര്‍ഷനാണ് ഉറുസ് എസ്. പെര്‍ഫോര്‍മന്റെ കാര്യത്തില്‍ അതിശയിപ്പിക്കുന്ന വാഹനമാണ് ഉറുസ് എസ്.
8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. 4.0 ലിറ്റര്‍ ട്വിന്‍ടര്‍ബോ വി8 എന്‍ജിന്‍. ഇത് 666 പിഎസ് അഥവാ 657 ബിഎച്ച്പി പവറും 850 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. ഉറുസിനെക്കാള്‍ ഏകദേശം 47 കിലോഗ്രാം അധികം ഭാരമുണ്ട് ഉറുസ് എസിന്.
3.5 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കും. വാഹനത്തിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 305 കിലോമീറ്ററാണ്. ലംബോര്‍ഗിനി ഉറുസ് എസിന് 5,112 എംഎം നീളവും 2,018 എംഎം വീതിയുമാണുള്ളത്. 1,638 എംഎം ഉയരം. എസ്യുവിക്ക് 3,003 എംഎം നീളമുള്ള വീല്‍ബേസും ഉണ്ട്. 7 ഡ്രൈവിങ് മോഡുകളാണുള്ളത്. സ്റ്റാര്‍ഡ, സ്പോര്‍ട്ട്, കോര്‍സ, ഇഗോ, ടെറ, നെവ, സബ്ലിയ എന്നിവയാണ് ഈ മോഡലുകള്‍.
ലംബോര്‍ഗിനി ഉറുസ് എസില്‍ പുതിയ ബോണറ്റ്, കാര്‍ബണ്‍ റൂഫ് എന്നിവയുമുണ്ട്. 21 ഇഞ്ച് വീലുകള്‍ സ്റ്റാന്‍ഡേര്‍ഡായും 22, 23 ഇഞ്ച് വീലുകള്‍ ഓപ്ഷണലായി ലഭ്യമാകും. ഉറുസ് എസിന്റെ ഇന്റീരിയറുകളില്‍ കൂടുതല്‍ ആഡംബരം നല്‍കിയിട്ടുണ്ട്. പുതിയ കണക്‌റിവിറ്റി ഓപ്ഷനുകളും ഈ വാഹനത്തില്‍ ഉണ്ട്.കണക്ടഡ് നാവിഗേഷന്‍, സുരക്ഷാ ഫീച്ചറുകള്‍, നിരവധി ഇന്‍കാര്‍ കണ്‍ട്രോള്‍ സര്‍വ്വീസുകള്‍ എന്നിവയെല്ലാം ലംബോര്‍ഗിനി ഉറുസ് എസില്‍ നല്‍കിയിട്ടുണ്ട്. ലംബോര്‍ഗിനി യുനീക്ക് ആപ്പ് ഉപയോഗിച്ച് മാത്രം ആക്‌സസ് ചെയ്യാന്‍ കഴിയുന്ന റിമോട്ട് കാര്‍ പോലുള്ള ഫീച്ചറുകളും ഈ വാഹനത്തിലുണ്ട്

Latest News