ന്യൂയോര്‍ക്ക്- ഒരു കാറില്‍ നിന്ന് ഡോളര്‍ കണക്കിന് പണം റോഡിലേക്ക് വീഴുന്നു. ആളുകള്‍ ഈ പണം സ്വന്തമാക്കാന്‍ ഓടി നടക്കുന്നു. യു എസിലെ ഒരു നഗരത്തിലെ കാഴ്ചയായിരുന്നു ഇത്. സംഭവം എന്താണെന്ന് ആര്‍ക്കും മനസിലായില്ലെങ്കിലും ആളുകള്‍ പണം എടുക്കുന്നതിന് ഒരു കുറവും വരുത്തിയില്ല. . എന്നാല്‍ പിന്നീടാണ് എല്ലാവര്‍ക്കും കാര്യം മനസിലായത്. ഒറിഗോണിലെ ഒരു യുവാവ് തന്റെ കുടുംബത്തിലെ ജോയിന്റ് അക്കൗണ്ടിലെ വലിയൊരു തുക പിന്‍വലിച്ച് ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയായിരുന്നു. 1.6 കോടി യാണ് യുവാവ് ഇത്തരത്തില്‍ പിന്‍വലിച്ച് ജനങ്ങള്‍ക്ക് വിതരണം ചെയ്തത്. കോളിന്‍ ഡേവിസ് മക്കാര്‍ത്തി എന്ന 38കാരനായ യുവാവാണ് യു എസിലെ തിരക്കേറിയ ഹൈവേയില്‍ തന്റെ കാറിന്റെ വിന്‍ഡോയില്‍ കൂടെ ഡോളര്‍ കണക്കിന് പണം വലിച്ചെറിയുകയായിരുന്നു. ഇതോടെ ആളുകള്‍ വാഹനങ്ങള്‍ നിര്‍ത്തി പണം നിലത്തുനിന്ന് എടുക്കുകയായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്. ഈ മാസം 11 ന് രാത്രി 7.20 ന് യൂജിന്‍ നഗരത്തില്‍ വെച്ചാണ് പണം പുറത്തേക്ക് വലിച്ചെറിഞ്ഞതെന്ന് ഒറിഗണ്‍ സ്റ്റേറ്റ് പോലീസ് പറഞ്ഞു.