ലണ്ടന്‍- 23 വര്‍ഷം നീണ്ട വിവാഹബന്ധം അവസാനിപ്പിച്ചത് ആഘോഷമാക്കി യുകെയില്‍ അഞ്ച് മക്കളുടെ പിതാവ്. ജസ്റ്റ് ഡിവോഴ്‌സ്ഡ് എന്നെഴുതി കാറില്‍ നഗരപ്രദ്യക്ഷണം നടത്തിയാണ് ഇദ്ദേഹം തന്റെ വിവാഹബന്ധം തകര്‍ന്നത് ആഘോഷിച്ചത്. കാറിന്റെ ചില്ലുകളില്‍ 'സ്വാതന്ത്ര്യം' എന്നും രേഖപ്പെടുത്തി.
58-കാരനായ ആംഗസ് കെന്നഡിയാണ് മുന്‍ ഭാര്യ 47-കാരി സോഫി കെന്നഡിയില്‍ നിന്നും പരസ്പര ധാരണ പ്രകാരം വിവാഹമോചനം നേടിയത്. എന്നിരുന്നാലും ഒറ്റയ്ക്കായി മാറിയത് ആഘോഷമാക്കി വിവാഹമോചനം സംബന്ധിച്ച് ബോധവത്കരണം നടത്താനാണ് ഇദ്ദേഹം തന്റെ സുബാരു കാറിനെ അണിയിച്ചൊരുക്കിയത്.
കെന്റിലെ ഡാര്‍ട്ട്ഫോര്‍ഡിലാണ് എഴുത്തുകാരനായ ആംഗസ് തന്റെ കാറുമായി പ്രദ്യക്ഷണം സംഘടിപ്പിച്ചത്. 'വിവാഹമോചനം എപ്പോഴും ദുഃഖത്തിന്റേതാകണമെന്നില്ല. ഇതൊരു പുതിയ തുടക്കത്തിന്റെ ആഘോഷമാകാം', അദ്ദേഹം പറയുന്നു.
അതേസമയം താനും മുന്‍ഭാര്യ സോഫിയും നല്ല സുഹൃത്തുക്കള്‍ തന്നെയാണെന്ന് ആംഗസ് കൂട്ടിചേര്‍ത്തു. ബന്ധം തകര്‍ന്നുവെന്ന് മാത്രം. ജനുവരിയിലാണ് അന്തിമ ഉത്തരവ് ലഭിച്ചത്. അതുകൊണ്ട് ഒരു രസമെന്ന നിലയിലാണ് കാറിലെ യാത്ര നടത്തിയത്, ഇദ്ദേഹം തന്റെ വ്യത്യസ്തമായ ആഘോഷത്തെ കുറിച്ചു വിശദമാക്കി. 11 മുതല്‍ 23 വയസ് വരെയുള്ള മക്കളാണ് ഇരുവര്‍ക്കുമുള്ളത്.