Sorry, you need to enable JavaScript to visit this website.

ചോദ്യം ചെയ്യലിന് ശേഷം കെ്ജ്രിവാളിനെ വിട്ടയച്ചു

ന്യൂദല്‍ഹി- മദ്യനയ അഴിമതിക്കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സി. ബി. ഐ ഒന്‍പത് മണിക്കൂറിനു ശേഷം വിട്ടയച്ചു. രാവിലെ 11 മണിയോടെ സി. ബി. ഐ ആസ്ഥാനത്ത് എത്തിയ കെജ്രിവാള്‍ രാത്രി എട്ടുമണിയോടെയാണ് മടങ്ങിയത്.

ചോദ്യം ചെയ്യലിനിടയില്‍ ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ സമയമാണ് കെജ്രിവാളിന് ഭക്ഷണം കഴിക്കാന്‍ അനുവദിച്ചത്. നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സി. ബി. ഐ ആസ്ഥാനത്തിനു മുന്നിലെത്തിയിരുന്നു. 

പഞ്ചാബ് മുഖ്യമന്ത്രിയോടൊപ്പം സി. ബി. ഐ ആസ്ഥാനത്തെത്തിയ കെജ്രിവാളിനെ കേസിലെ സാക്ഷിയായാണ് വിളിപ്പിച്ചതെന്നാണ് പറയുന്നത്. സി. ബി. ഐ ഓഫിസിനു മുന്നില്‍ പ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന് രാഘവ് ഛദ്ദ, സഞ്ജയ് സിംഗ് തുടങ്ങി നിരവധി എ. എ. പി നേതാക്കളെ ദല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. 

ബാഹ്യ പ്രേരണയിലാണ് സി. ബി. ഐ തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്ന് കെജ്രിവാള്‍ ആരോപിച്ചു. താന്‍ അഴിമതിക്കാരനാണെങ്കില്‍ ലോകത്തില്‍ ആരും സത്യസന്ധരല്ലെന്നും ദല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. 

ഭരണത്തിലിരിക്കെ സമീപകാലത്ത് മുഖ്യമന്ത്രി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് എത്തിയത് ആദ്യമാണ്.

Latest News