അധ്യാപിക നിയമനത്തിനു വേണ്ടിയുള്ള ഇന്റര്‍വ്യൂ ബോര്‍ഡിലെ അംഗങ്ങള്‍ക്ക് അറിയേണ്ടിയിരുന്നത് അധ്യാപികയുടെ വിദ്യാഭ്യാസ യോഗ്യതയോ അനുഭവ സമ്പത്തോ ആയിരുന്നില്ല. മറിച്ചു മാറിടങ്ങള്‍ യഥാര്‍ത്ഥമാണോ? കുഞ്ഞിന് ജ•ം നല്‍കാന്‍ ക!ഴിയുമോ? എന്നൊക്കെയായിരുന്നു. 2017ല്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സുചിത്ര ദേയെന്ന സ്ത്രീയായി മാറിയ ഹിരണ്‍മയ് കൊല്‍ക്കത്തയിലെ പ്രസിദ്ധമായ ഒരു സ്‌കൂളില്‍ നിന്നുണ്ടായ അനുഭവമാണിത്. എംഎയും ബിഎഡ് ഡിഗ്രിയും കൈമുതലായുള്ള തനിക്ക് സ്‌കൂള്‍ അധ്യാപികയായി ജോലി കിട്ടാന്‍ വലിയ പ്രയാസമുണ്ടാവില്ല എന്ന ധാരണയോടെയാണ് സുചിത്ര ഇന്റര്‍വ്യൂ പാനലിനു മുമ്പിലെത്തിയത്.എന്നാല്‍ ഇന്റര്‍വ്യൂ പാനലില്‍ നിന്നും അവര്‍ക്ക് നേരിടേണ്ടി വന്നത് കൊടിയ അപമാനം ആയിരുന്നു-എന്റെ വിദ്യാഭ്യാസ യോഗ്യതയും 10 വര്‍ഷത്തെ അനുഭവ സമ്പത്തും അവര്‍ക്ക് ഒരു വിഷയമേ ആയിരുന്നില്ല. ഞാന്‍ ഒരു പുരുഷനില്‍ നിന്ന് സ്ത്രീയായതിന്റെ അത്ഭുതം നിറഞ്ഞ നോട്ടമായിരുന്നു അവരില്‍ നിന്നുണ്ടായത്.
ചെന്നു കയറിയപ്പോള്‍ മുതല്‍ അഭിമുഖ പാനലിലുള്ളവര്‍ തന്നെ വിചിത്രജീവിയെപ്പോലെ നോക്കുകയായിരുന്നു. പുരുഷ•ാര്‍ ധരിക്കുന്ന വസ്ത്രം ധരിക്കണമെന്നായിരുന്നു ഒരാളുടെ ആവശ്യം. തന്റെ മാര്‍ക്ക് ലിസ്റ്റിലും സര്‍ട്ടിഫിക്കറ്റിലും പുരുഷന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്, അതുകൊണ്ട് പുരുഷ•ാരുടെ വസ്ത്രം ധരിക്കണമെന്നായിരുന്നു ന്യായം. സ്‌കൂളിലെ പ്രിന്‍സിപ്പാളിന്റെ ചോദ്യം അതിലേറെ കഠിനമായിരുന്നു. കുഞ്ഞുങ്ങള്‍ക്ക് ജ•ം നല്‍കിയിട്ടുണ്ടോ? നിന്റെ മാറിടങ്ങള്‍ യഥാര്‍ഥമാണോ എന്നൊക്കെയാണ് അദ്ദേഹം ചോദിച്ചതെന്ന് സുചിത്ര പറയുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെന്ന നിലയില്‍ തനിക്ക് നേരിട്ട അപമാനത്തിന് മനുഷ്യാവകാശ കമീഷനെ സമീച്ചിരിക്കുകയാണ് സുചിത്ര. ഇതിനുമുമ്പ് ജോലി ചെയ്തിരുന്ന സ്‌കൂളില്‍ സഹപ്രവര്‍ത്തകരും മാനേജ്‌മെന്റും തന്നോട് വളരെ മര്യാദയോടെയാണ് പെരുമാറിയിരുന്നതെന്നും ഇവര്‍ ഓര്‍ക്കുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി ആയതുകൊണ്ടാണ് ഇത്തരത്തിലുള്ള മുറിവേല്‍പ്പിക്കുന്ന ചോദ്യങ്ങള്‍ സഹിക്കേണ്ടിവരുന്നതെന്ന് വേദനയോടെ സുചിത്ര പറഞ്ഞു. സുചിത്രയ്ക്കുണ്ടായി ദുരനുഭവത്തിന്റെ കഥ പുറത്തു വന്നതോടെ നിരവധി ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനകള്‍ സ്‌കൂളിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.