വാഷിംഗ്ടണ്‍- പഠിപ്പിക്കുന്ന വിദ്യാര്‍ഥികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് രണ്ടു ദിവസത്തിനിടെ അമേരിക്കയില്‍ ആറ് അധ്യാപികമാര്‍ അറസ്റ്റിലായി.
പതിനാറ് വയസ്സായ രണ്ട് കുട്ടികളുമായി മൂന്ന് തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നാണ് ഡാന്‍വില്ലെയിലെ 38 കാരി എല്ലെന്‍ ഷെല്ലിനെതിരായ കുറ്റം. വുഡ്‌ലോണ്‍ എലിമെന്ററി സ്‌കൂളില്‍ അധ്യാപികയുടെ സഹായി ആയി ജോലി ചെയ്തിരുന്ന എല്ലെന്‍ നേരത്തെ ലാന്‍സെസ്റ്റര്‍ എലിമെന്ററി സ്‌കൂളില്‍ അധ്യാപികയായിരുന്നു. അധ്യാപിക അറസ്റ്റിലായ വിവരം ബോയ്‌ലെ കൗണ്ടി സ്‌കൂള്‍ അധികൃതര്‍ രക്ഷാകര്‍ത്താക്കളെ അറിയിച്ചു.
അര്‍കന്‍സാസില്‍ അധ്യാപകിയായ 32 കാരി ഹീതര്‍ ഹാരെ കൗമാരക്കാരനുമായാണ് ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും ബലാത്സംഗ കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും അര്‍കന്‍സാസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
വിദ്യാര്‍ഥിയുമായി തുടരുന്ന ബന്ധത്തെ കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഓക് ലഹോമയില്‍ 25 കാരിയായ എമി ഹന്‍കൂക്ക് അറസ്റ്റിലായത്. ലിങ്കണ്‍ കൗണ്ടിയില്‍ 15 കാരനുമായാണ് ബന്ധം പുലര്‍ത്തിയത്. സ്‌നാപ് ചാറ്റിലൂടെ വിദ്യാര്‍ഥിയുമായി അടുപ്പത്തിലായാണ് ഇവര്‍ പീഡിപ്പിച്ചത്.
ജെയിംസ് മാഡിസണ്‍ ഹൈ സ്‌കൂളിലെ 33 കാരി അല്ലീഹ് ഖെറാഡ്മണ്ട് വിദ്യാര്‍ഥിയുമായുള്ള ബന്ധം മാസങ്ങളായി തുടരുകയാണെന്ന് പോലീസ് പറയുന്നു. പതിനേഴുകാരന് പരിശീലനം നല്‍കിയിരുന്ന പെന്‍സില്‍വാനിയയിലെ ജാവലിന്‍ കോച്ച് ഹന്ന മാര്‍ത്ത് എന്ന 26 കാരിയും അറസ്റ്റിലായി.
സ്‌കൂളിനകത്തും പുറത്തുമായി അഞ്ച് തവണ കൗമാരക്കാരനായ വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട 36 കാരി ഇംഗ്ലീഷ് അധ്യാപിക ക്രിസ്റ്റന്‍ ഗന്റാണ് ഒടുവില്‍ അറസ്റ്റിലായതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)