ഗുരുവായൂരിലേക്ക് തീര്‍ത്ഥ യാത്ര പോയവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് വൃദ്ധ ദമ്പതികള്‍ മരിച്ചു

തൃശൂര്‍ - ഗുരുവായൂരിലേക്ക് തീര്‍ത്ഥ യാത്ര പോയ കുടുംബം സഞ്ചരിച്ച കാര്‍ കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രക്കാരായ പറവൂര്‍ തട്ടാന്‍പടി പുത്തന്‍പുരയില്‍ പത്മനാഭന്‍ (81), ഭാര്യ പാറുക്കുട്ടി (79) എന്നിവരാണ് മരിച്ചത്. ഇവരുടെ മകന്‍ ഷാജു (49), ഭാര്യ ശ്രീജ (44), മകള്‍ അഭിരാമി (11) എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ ഏഴ് മണിയോടെ തളിക്കുളം കൊപ്രക്കളത്താണ് അപകടമുണ്ടായത്.

 

Latest News