നിലമ്പൂർ - മലപ്പുറം ജില്ലയിലെ വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റിൽ വൻ ലഹരിവേട്ട. എക്സൈസ് വിഭാഗം നടത്തിയ പരിശോധനയിൽ മൂവായിരം കിലോ ഹാൻസ് പിടികൂടി. ലോറിയിൽ ബിസ്ക്കറ്റിനും മിഠായികൾക്കും ഇടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കളെന്ന് എക്സൈസ് സംഘം പറഞ്ഞു.
സംഭവത്തിൽ പാലക്കാട് സ്വദേശികളായ അബ്ദുൽ ഷഫീഖ് (35), അബ്ദുറഹ്മാൻ(35) എന്നിവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരികയാണ്. ഇവരിൽനിന്ന് രേഖകളില്ലാതെ സൂക്ഷിച്ചതിന് 1,29,000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.