Sorry, you need to enable JavaScript to visit this website.

വിവാദത്തിനില്ല; മമ്മൂട്ടി കമ്പനി ലോഗോ മാറ്റി

കൊച്ചി - കോപ്പിയടി വിവാദത്തിനു പിന്നാലെ കമ്പനിയുടെ ലോഗോ മാറ്റി മമ്മൂട്ടി കമ്പനി. പുതിയ ലോഗോ കമ്പനിയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് പുറത്തുവിട്ടത്.
 മ, ക, എം, കെ തുടങ്ങിയ അക്ഷരങ്ങളും മൂവി ക്യാമറയുമൊക്കെ ചേർന്നതാണ് പുതിയ ലോഗോ. ഫേസ്ബുക്കിലെ സിനിമാ കൂട്ടായ്മയായ മലയാളം മൂവി ആൻഡ് മ്യൂസിക്ക് ഡാറ്റാ ബേസിസ് ജോസ്‌മോൻ വാഴയിൽ എന്ന ഒരു പ്രൊഫൈലാണ് മമ്മൂട്ടി കമ്പനിയുടെ പഴയ ലോഗോയിലെ കോപ്പിയടി ചൂണ്ടിക്കാട്ടിയത്.
  2021-ൽ ഡോ. സംഗീത ചേനംപുല്ലി എഴുതിയ 'മങ്ങിയും തെളിഞ്ഞും ചില സിനിമ കാഴ്ച്ചകൾ' എന്ന പുസ്തകത്തിന്റെ കവർ ഡിസൈനോട് വളരെ സാമ്യമുള്ളതായിരുന്നു പ്രസ്തുത ലോഗോ. കോപ്പിയടി വിമർശം ഉയർന്നതോടെ ലോഗോ മാറ്റുമെന്ന് മമ്മൂട്ടി കമ്പനി അറിയിച്ചിരുന്നു. അതിന്റെ ഭാഗമായാണ് പുതിയ ലോഗോ പുറത്തുവിട്ടത്. ആഷിഫ് സലീമാണ് പുതിയ ലോഗോ ഡിസൈൻ ചെയ്തത്.


 

Latest News