ന്യൂദൽഹി- കശ്മീരിൽ പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടി മന്ത്രിസഭക്കുള്ള പിന്തുണ ബി.ജെ.പി പിൻവലിച്ചു. കശമീർ നിയമസഭയിൽ ബി.ജെ.പിക്ക് 25ഉം പി.ഡി.പിക്ക് 28 ഉം അംഗങ്ങളാണുള്ളത്. കശ്മീർ ബി.ജെ.പി മന്ത്രിമാരെ പാർട്ടി ദേശീയ അധ്യക്ഷൻ ദൽഹിയിലേക്ക് വിളിപ്പിച്ച് അധികം വൈകാതെയാണ് പിന്തുണ പിൻവലിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. കശ്മീരിൽ റമദാനിന് ശേഷം വെടിനിർത്തൽ പുനസ്ഥാപിക്കുന്നതിനുള്ള കേന്ദ്ര തീരുമാനം പി.ഡി.പിയും ബി.ജെ.പിയും തമ്മിലുള്ള അകൽച്ച വർധിപ്പിച്ചിരുന്നു. ഇതാണ് പിന്തുണ പിൻവലിക്കാനുള്ള കാരണമായി ചൂണ്ടികാണിക്കുന്നത്. കശ്മീരിൽ ബി.ജെ.പിക്കാണ് ഉപമുഖ്യമന്ത്രി പദവിയുള്ളത്.
പിഡിപി-ബിജെപി സഖ്യസര്‍ക്കാരിനു കീഴില്‍ കശ്മീരിലെ സാഹചര്യങ്ങളില്‍ തീര്‍ത്തും അതൃപ്തിയാണുള്ളതെന്നും പിഡിപിയുമായി സഖ്യം തുടരാന്‍ ഇനി കഴിയില്ലെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറിയും ആര് എസ് എസ് നേതാവുമായ റാം മാധവ് വ്യക്തമാക്കി. ഈ സഖ്യ സര്‍ക്കാരിന് ഇതുപോലെ തുടരാനാവില്ല. റമദാന് പ്രമാണിച്ച് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ഭീകരര്‍ ഒരു അവസരമായി മുതലെടുക്കുകയായിരുന്നെന്നും ഇതോടെ സംസ്ഥാനത്തെ ക്രമസമാധാന നില അവതാളത്തിലായെന്നും റാം മാധവ് ആരോപിച്ചു.