കീവ് - ഉക്രൈനില്‍ റഷ്യന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ട് വയസുള്ള കുട്ടിയടക്കം എട്ട് പേര് കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കിഴക്കന്‍ ഡോണ്‍ബാസ് മേഖലയിലെ സ്ലോവാന്‍സ്കി നഗരത്തിലെ ജനവാസ കേന്ദ്രത്തിന് നേരെയാണ് ആക്രമണം നടന്നത്. എസ്-300 മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമണം ഷെല്ലാക്രമണത്തില്‍ അഞ്ച് വീടുകളും അഞ്ച് ഫ്ളാറ്റുകളും തകരുകയും വ്യാപാര സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായും ഏഴുപേരെ കാണാനില്ലെന്നും, ഇവര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായും ഗവര്‍ണര്‍ പാവ്ലോ കിരിലെങ്കോ പറഞ്ഞു.
ക്രൂരമായ ആക്രമണത്തെ ഉക്രൈന് പ്രസിഡന്റ് വ്ളോഡിമിര്‍ സെലന്‍സ്കി.അപലപിച്ചു. 'പകല്‍ വെളിച്ചത്തില്‍ ആളുകളെ കൊന്നൊടുക്കുകയാണ്. രാജ്യത്തെ മുഴുവന്‍ ജീവിതത്തെയും നശിപ്പിക്കുകയാണ്. റഷ്യയുടെ ദുഷ്ട ഭരണകൂടം അതിന്റെ യഥാര്‍ത്ഥ സ്വഭാവം ഒരിക്കല്‍ കൂടി തെളിയിച്ചു,'' അദ്ദേഹം ടെലിഗ്രാമില്‍ കുറിച്ചു.