ന്യൂദൽഹി- ദൽഹി സർക്കാറിന്റെ മദ്യനയ കേസിൽ ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സി.ബി.ഐ നോട്ടീസ്. കെജ്രിവാളിനോട് ഞായറാഴ്ച സി.ബി.ഐ മുമ്പാകെ ഹാജരാകാൻ നോട്ടീസ് നൽകി. ഇതാദ്യമായാണ് ഈ കേസിൽ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തുന്നത്. ഇതേ കേസിൽ ദൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ ജയിലിലാണ്.
ദല്‍ഹി മദ്യവുമായി ബന്ധപ്പെട്ട എക്‌സൈസ് അഴിമതിക്കേസില്‍ ആം ആദ്മി നേതാവും ദല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി കഴിഞ്ഞ ദിവസം കോടതി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയിരുന്നു.
മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കസേ് സി.ബി.ഐയാണ് അന്വേഷിക്കുന്നത്. സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഏപ്രില്‍ 17 വരെയാണ് നീട്ടയത്.
സിസോദിയയുടെ ജാമ്യാപേക്ഷ കഴിഞ്ഞയാഴ്ച സി.ബി.ഐ കോടതി തള്ളിയിരുന്നു. പിന്നീട് പിന്‍വലിച്ച ദല്‍ഹി എക്‌സൈസ് നയവുമായി നൂറു കോടിയോളം രൂപയുടെ അഴമതി നടന്നുവെന്ന കേസില്‍ ഫെബ്രുവരി 26 നാണ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. തനിക്കും ദല്‍ഹി സര്‍ക്കാരിലെ സഹപ്രവര്‍ത്തകര്‍ക്കും 90-100 കോടി രൂപയുടെ കോഴപ്പണം ലഭിക്കുന്നതിന് അനുസൃതമായി മദ്യനയം രൂപീകരിച്ചതില്‍ സിസോദിയ മുഖ്യപ്രതിയാണെന്നാണ് സി.ബി.ഐ ആരോപണം.