കന്യാകുമാരി - മദ്യലഹരിയില്‍ പിതാവ് രണ്ടു പെണ്‍മക്കളെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ശേഷം ആത്മഹത്യ ചെയ്തു. കന്യാകുമാരി ജില്ലയിലെ ചുങ്കന്‍ കട രാജഗോപാല്‍ സ്ട്രീറ്റിലാണ് ദാരുണമായ സംഭവം നടന്നത്. ആശാരി പള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇവര്‍ക്ക് എണ്‍പത് ശതമാനം പൊള്ളലേറ്റിട്ടുണ്ട്. കുട്ടികളുടെ പിതാവായ നാഗരാജന്‍ മദ്യപിച്ചെത്തി ആദ്യം പെണ്‍കുട്ടികളെ തീകൊളുത്തിയ ശേഷം സ്വയം തീകൊളുത്തുകയായിരുന്നു. അല്‍പ്പ സമയത്തിനകം ഇയാള്‍ മരണമടഞ്ഞു. പതിനൊന്നും ഒന്‍പതും വയസ്സുള്ള പെണ്‍കുട്ടികള്‍ക്കാണ് പൊള്ളലേറ്റത്. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി ഭാര്യയുമായി പ്രശ്‌നമുണ്ടാക്കുന്ന ആളായിരുന്നു നാഗരാജനെന്ന് ഇരണിയല്‍ പൊലീസ് പറഞ്ഞു.