Sorry, you need to enable JavaScript to visit this website.

ആന്ധ്രാ മുഖ്യമന്ത്രിയുടെ പോസ്റ്റര്‍ കടിച്ചുകീറിയ നായക്കെതിരെ പൊലീസില്‍ പരാതി

വിജയവാഡ - ചുമരില്‍ പതിപ്പിച്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പോസ്റ്റര്‍ കടിച്ചുകീറിയ നായക്കെതിരെ പൊലീസില്‍ പരാതി. തെലുഗുദേശം അനുഭാവിയായ ദാസരി ഉദയശ്രീയാണ് വിജയവാഡ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഭരണകക്ഷിയായ വൈ എസ് ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന സര്‍വേയുടെ ഭാഗമായി ' ജഗന്‍ അണ്ണന്‍ നമ്മുടെ ഭാവി ' എന്ന് തെലുങ്കില്‍ അച്ചടിച്ച് ഒട്ടിച്ച പോസ്റ്ററാണ് നായ കടിച്ചു കീറിയത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. മുഖ്യമന്ത്രിയെ അധിക്ഷേപിക്കാനുള്ള ശ്രമമാണ് നടന്നതെന്നും നായയെ പോസ്റ്റര്‍ കടിച്ചു കീറാന്‍ പ്രേരിപ്പിച്ചവര്‍ക്കും അതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയും അടക്കം കേസെടുക്കണമെന്നാണ് പരാതി നല്‍കിയ ദാസരി ഉദയശ്രീയുടെ ആവശ്യം

 

 

Latest News