Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ അര്‍ധരാത്രി കനത്ത മഴയും കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം- കേരളത്തില്‍ അര്‍ധ രാത്രി വരെയുള്ള സമയത്തിനിടയില്‍ കനത്ത മഴ പെയ്‌തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കാണ് സാധ്യതയുള്ളത്. അതോടൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 

വ്യാഴാഴ്ച പകല്‍ പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ കടുത്ത ചൂടാണ് രേഖപ്പെടുത്തിയത്. പാലക്കാട് എരുമയൂരില്‍ 45.5 ഡിഗ്രി സെല്‍ഷ്യസാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. തൃശൂരില്‍ വെള്ളാനിക്കരയിലും പീച്ചിയിലും താപനില 42 ഡിഗ്രി സെല്‍ഷ്യസ് കടന്നു. പാലക്കാട് മലമ്പുഴയില്‍ 42.3 ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്. 

കേരളത്തില്‍ വെള്ളിയാഴ്ചയും അതിശക്തമായ ചൂടാണ് പകല്‍ നേരങ്ങളിലുണ്ടാവുകയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

Latest News