കോട്ടയം - കെഎസ്ആര്‍ടിസിക്കു സമീപം രാത്രിയില്‍ ഗുണ്ടാ സംഘങ്ങളുടെ പോര്‍ വിളി, അക്രമം. മൂന്നു പേര്‍ക്ക് കുത്തേറ്റു. പോലീസ് രണ്ടുപേരെ പിടികൂടി.കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിന് സമീപത്തെ നടപ്പാതയില്‍ അക്രമിസംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ വഴിയാത്രക്കാരായ മൂന്നുപേര്‍ക്ക് കത്തിക്കുത്തേറ്റു. . ചങ്ങനാശ്ശേരി മാടപ്പള്ളി വേങ്ങാമൂട്ടില്‍ മജീഷ് (28), രഞ്ജിത്ത് ഭവനില്‍ രഞ്ജിത്ത് (29), മൂലേപ്പറമ്പില്‍ പ്രവീണ്‍ (31) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ ആദ്യം പോലീസ് വാഹനത്തില്‍ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഇതോടെ അക്രമിസംഘം സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് പോലീസ് എത്തി പ്രതികളെ രാത്രിതന്നെ പിടികൂടുകയായിരുന്നു.കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡിന് സമീപം വച്ച് യുവാക്കളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നന്താനം കീഴ് വായ്പൂര്‍ കോളനിപ്പടി ഭാഗത്ത് മണക്കാട്ട് വീട്ടില്‍ നാരായണന്‍ മകന്‍ നന്ദു നാരായണന് (24), തിരുവല്ല ചുമാത്ര ഭാഗത്ത് കോഴിക്കോട്ടുപറമ്പില്‍ വീട്ടില്‍ രവി മകന്‍ രൊക്കന്‍ എന്ന പ്രശോഭ് (23) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ ഇരുവരും കഴിഞ്ഞ രാത്രി കോട്ടയം കെ.എസ്.ആര്‍.ടി.സി. ബസ്റ്റാന്റിന് സമീപത്തുവെച്ച് മാടപ്പള്ളി സ്വദേശികളായ യുവാക്കളുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും, തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് യുവാക്കളെ കുത്തുകയുമായിരുന്നു. മാടപ്പള്ളി സ്വദേശികളും, ഇവരും തമ്മില്‍ മുന്‍ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇവര്‍ യുവാക്കളെ ആക്രമിച്ചത്. ഇതിനുശേഷം ഇവര്‍ സംഭവ സ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണസംഘം ഇരുവരെയും മണിക്കൂറുകള്‍ക്കുള്ളില്‍ പിടി കൂടുകയുമായിരുന്നു. പ്രശോഭിന് തിരുവല്ല സ്റ്റേഷനില്‍ ക്രിമിനല്‍ കേസ് നിലവിലുണ്ട്. കൂടാതെ നന്ദു നാരായണന് തിരുവല്ല, തൃക്കൊടിത്താനം, കീഴ് വായ്പൂര്‍ എന്നീ സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.