ന്യൂദല്‍ഹി - വിദേശ വിനിമയ നിയമം (ഫെമ) ലംഘിച്ചതിന് ബി ബി സിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. സ്ഥാപനത്തിലെ രണ്ട് മുതിര്‍ന്ന ജീവനക്കാരോട് ഇ ഡി ഓഫീസില്‍ ഹാജരാകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തതിനെ തുടര്‍ന്ന് ബി ബി സിയുടെ ഇന്ത്യയിലെ ഓഫീസുകളില്‍ ഇ ഡിയും ആദായനികുതി വകുപ്പും വ്യാപക റെയഡ് നടത്തിയിരുന്നു. ഇന്ത്യയില്‍ നിന്നും ബി ബി സി നേടിയ ലാഭം വകമാറ്റിയതുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുണ്ടെന്ന് ആരോപിച്ചായിരുന്നു റെയഡ്. ഇതിന്റെ തുടര്‍ച്ചയായാണ് ബി ബി സിക്കെതിരെ ഇപ്പോള്‍ ഫെമ നിയമപ്രകാരം കെസടുത്തിരിക്കുന്നത്.