കൊച്ചി - പ്ലസ് ടു കോഴ്‌സ് അനുവദിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്നും കോഴ വാങ്ങിയെന്ന കേസില്‍ മുസ്ലീം ലീഗ് നേതാവ് കെ.എം.ഷാജിക്ക് ഹൈക്കോടതിയില്‍ നിന്ന് ആശ്വാസം. ഇത് സംബന്ധിച്ച് വിജിലന്‍സ് എടുത്ത കേസിലെ എഫ് ഐ ആര്‍ ഹൈക്കോടതി റദാക്കി. കണ്ണൂരിലെ അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ് ടു അനുവദിക്കാന്‍ മാനേജ്‌മെന്റില്‍ നിന്നും കോഴ വാങ്ങിയെന്നായിരുന്നു പരാതി.സി പി എം പ്രാദേശിക നേതാവാണ് 2017 ല്‍ മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. തുടര്‍ന്ന് അന്വേഷണം വിജിലന്‍സിനെ ഏല്‍പ്പിച്ചു. പരാതിയില്‍ കഴമ്പിലെന്ന് കണ്ട് വിജിലന്‍സ് ആദ്യം ഇത് തള്ളിയിരുന്നു. എന്നാല്‍ പ്രോസീക്യൂഷന്റെ നിയമോപദേശത്തില്‍ വിജിലന്‍സ് വീണ്ടും അന്വേഷണം നടത്തി കെ.എം.ഷാജിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇതിനെതിരെയാണ് കെ എം ഷാജി ഹൈക്കോടതിയെ സമീപിച്ചത്