ജയ്പൂര്‍- പോലീസ് പേരും ജനന തീയതിയും എഴുതിയപ്പോള്‍ സംഭവിച്ച പിശക് കാരണം ജയിലില്‍ കഴിയേണ്ടി വന്നത് 28 വര്‍ഷം. കൊലക്കേസില്‍ കൗമാരക്കാരനേയും ഉള്‍പ്പെടുത്തി വധശിക്ഷ വിധിച്ച് ജയിലിലടച്ചത്. ഒടുവില്‍ സംഭവം നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് സുപ്രീം കോടതിയാണ് കഴിഞ്ഞ മാസം കുറ്റവിമുക്തനാക്കി മോചിപ്പിച്ചത്. രാജസ്ഥാനിലെ ജലബ്‌സാര്‍ ഗ്രാമത്തിലെ ചേതന്‍ റാം ചൗധരിക്ക് ഇപ്പോള്‍ 41 വയസ്സായി. 28 വര്‍ഷവും ആറു മാസവും 23 ദിവസവുമാണ് ചൗധരി ജയിലില്‍ കഴിഞ്ഞത്.
1994 ല്‍ പൂനെയില്‍ അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളും കൊല്ലപ്പെട്ട കേസിലാണ് ചൗധരിയേയും വധശിക്ഷക്ക് വിധിച്ചത്. രാജസ്ഥാനിലെ ഗ്രാമത്തില്‍നിന്ന് രണ്ട് പ്രതികളോടൊപ്പമാണ് ചൗധരിയേയും പിടികൂടിയത്. 20 വയസ്സായെന്ന നിഗമനത്തില്‍ 1998 ല്‍ വധശക്ഷ വിധിച്ചു.
കുറ്റകൃത്യം നടക്കുമ്പോള്‍ ചൗധരിക്ക് 12 വയസ്സം ആറു മാസവുമായിരുന്നു പ്രായമെന്ന് കണ്ടെത്തിയാണ് മൂന്ന് പതിറ്റാണ്ടോളം നീണ്ട നിയമ നടപടികളും അപ്പീലും സുപ്രീം കോടതി അവസാനിപ്പിച്ചത്. അറസ്റ്റ് ചെയ്തപ്പോള്‍ പോലീസ് ചൗധരിയുടെ പേരും വയസ്സും തെറ്റായി രേഖപ്പെടുത്തുകയായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)