Sorry, you need to enable JavaScript to visit this website.

ദല്‍ഹിയില്‍ നഗ്നത പകര്‍ത്തി പണം തട്ടുന്ന റാക്കറ്റ്; ഒരാള്‍ അറസ്റ്റില്‍

ന്യൂദല്‍ഹി- പെണ്‍കുട്ടിയാണെന്ന് വിശ്വസിപ്പിച്ച്  ഇരകളുടെ അശ്ലീല വീഡിയോ പകര്‍ത്തി പണം തട്ടുന്നയാളെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. അബ്ദുള്‍ എന്നയാളാണ് അറസ്റ്റിലായതെന്നും സഹായികള്‍ ഒളിവിലാണെന്നും  വെസ്റ്റ് ദല്‍ഹി പോലീസ് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ആകാശ് കൗശല്‍ പറഞ്ഞു.
മാര്‍ച്ച് 23 ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ദേശസാല്‍കൃത ബാങ്കില്‍ മാനേജരായി ജോലി ചെയ്യുന്നയാളാണ് ഫേസ്ബുക്ക് അക്കൗണ്ട് വഴി ചതിയില്‍ കുടുങ്ങിയതായി പരാതി നല്‍കിയത്.  ഏകദേശം ഒരു മാസം മുമ്പ് ഇയാള്‍ക്ക് ഒരു സ്ത്രീയുടെ ഐഡിയില്‍ നിന്ന് റിക്വസ്റ്റ് ലഭിച്ചു. തുടര്‍ന്ന്  മെസഞ്ചറില്‍ ചാറ്റ് ചെയ്തു തുടങ്ങി.
വിധവയാണെന്നും ജോലിയുണ്ടെന്നുമാണ് യുവതി അവകാശപ്പെട്ടത്. അടിയന്തര ആവശ്യത്തിന് വായ്പ ചോദിച്ചതിനെ തുടര്‍ന്ന്  രണ്ട് ഓണ്‍ലൈന്‍ ഇടപാടുകളിലായി 3,000 രൂപ പരാതിക്കാരന്‍ യുവതിക്ക്  നല്‍കി.
ഫേസ്ബുക്ക് അക്കൗണ്ടില്‍ പരാതിക്കാരന്റെ  മൊബൈല്‍ നമ്പര്‍ ഉണ്ടായിരുന്നു. സാധാരണ സന്ദേശങ്ങളാണ് ആദ്യം ലഭിച്ചിരുന്നത്.  മാര്‍ച്ച് 19 ന് പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പറില്‍ നിന്ന് ഒരു വീഡിയോ കോള്‍ ലഭിച്ചു. ഇതില്‍ പെണ്‍കുട്ടി വിവസ്ത്രയായിരുന്നു. അടുത്ത ദിവസം പരാതിക്കാരന് പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന കോള്‍ ലഭിച്ചു. യൂട്യൂബിലെ ഒരാളോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടു. അശ്ലീല വീഡിയോ ഡിലീറ്റ് ചെയ്യാനും യുട്യൂബില്‍ അപ്‌ലോഡ് ചെയ്യാതിരിക്കാനും പരാതിക്കാരനില്‍നിന്ന് 11,93,000 രൂപ തട്ടിയെടുത്തുവെന്നും പോലീസ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
അന്വേഷണത്തില്‍, സിഡിആര്‍, ഫേസ്ബുക്ക് വിശദാംശങ്ങള്‍, അക്കൗണ്ട് വിശദാംശങ്ങള്‍, വാട്ട്‌സ്ആപ്പ് ചാറ്റ് എന്നിവ ഉള്‍പ്പെടെ പ്രസക്തമായ എല്ലാ വിവരങ്ങളും പോലീസ് ശേഖരിച്ചു. നിരവധി റെയ്ഡുകള്‍ നടത്തിയെന്നും ഒടുവില്‍ കഠിനശ്രമം വിജയം കണ്ടുവെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതി ഉപയോഗിച്ച  രണ്ട് മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും കണ്ടെടുത്തു.
താനും ഭാര്യാസഹോദരനും ചേര്‍ന്നാണ് വാട്‌സ്ആപ്പ് വീഡിയോ കോള്‍ ചെയ്യാറെന്നും രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് നഗ്‌നയായ ഒരു സ്ത്രീയുടെ വീഡിയോ കാണിക്കുകയെന്നും പ്രതി പറഞ്ഞു. തുടര്‍ന്ന് ഇരയോടും വസ്ത്രമുരിയാന്‍ ആവശ്യപ്പെടും. സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്താണ് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉപയോഗിച്ചിരുന്നത്. പശ്ചിമ ബംഗാളില്‍നിന്നാണ് സിം കാര്‍ഡുകളും മൊബൈല്‍ ഫോണുകളും വാങ്ങിയിരുന്നത്.  കൂട്ടുപ്രതികളുടെ സഹായത്തോടെ ആരംഭിച്ച ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം അയക്കാന്‍ ആവശ്യപ്പെട്ടിരുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News