ന്യൂദല്‍ഹി- രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി ചര്‍ച്ച നടത്തി. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യനിര ഉണ്ടാകുന്നതിന്റെ സൂചനയായി ഈ നീക്കം വ്യാഖ്യാനിക്കപ്പെടുന്നു.
എല്ലാ പ്രതിപക്ഷ പാര്‍ട്ടികളേയും ഒരു മേല്‍ക്കൂരക്ക് കീഴില്‍ കൊണ്ടുവരാന്‍ നിതീഷ് കുമാര്‍ മുന്‍കൈയെടുക്കുകയാണെന്ന് കെജ്രിവാള്‍ പറഞ്ഞു. രാജ്യം പ്രയാസകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.