ലണ്ടന്‍- ബ്രിട്ടനില്‍ ഹിന്ദു, സിഖ്, ക്രൈസ്തവ പെണ്‍കുട്ടികളെ വലവീശുന്ന പാക് യുവാക്കളുടെ സംഘങ്ങളെ നിയന്ത്രിക്കുമെന്ന ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവര്‍മാന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ബ്രിട്ടീഷ് ഹിന്ദു, സിഖ് സംഘടനകള്‍. വിഷയത്തെ ഗൗരവത്തോടെ കാണുമെന്ന ആഭ്യന്തര സെക്രട്ടറിയുടെ പ്രതീക്ഷ നല്‍കുന്നതാണെന്ന് ജോയിന്റെ ഫെയിത്ത് ഗ്രൂപ്പ് പ്രതികരിച്ചു. ബ്രിട്ടീഷ് പാകിസ്ഥാനി യുവാക്കളുടെ സംഘങ്ങള്‍ പ്രധാനമായും അമുസ്ലിം പെണ്‍കുട്ടികളെയാണ് ലക്ഷ്യമിടുന്നതെന്നും മത,വംശീയ പ്രേരണയാണ് ഇതിനു പിന്നിലെന്നും ഹിന്ദു,സിഖ് സംഘടനകള്‍ ആരോപിക്കുന്നു.
ഹിന്ദു, സിഖ് യുവതികള്‍ക്കു പുറമെ വെള്ളക്കാരായ ക്രൈസ്തവ പെണ്‍കുട്ടികളേയും ഇത്തരം സംഘങ്ങള്‍ ലക്ഷ്യമിടുന്നു. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നാണ് ആഭ്യന്തര സെക്രട്ടറി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഗുരുതരമായ പ്രശ്നത്തില്‍ ആഭ്യന്തര സെക്രട്ടറി ധീരമായ നിലപാടാണ് കൈക്കൊണ്ടിരിക്കുന്നതെന്ന് സംഘടനകള്‍ ട്വീറ്റ് ചെയ്തു.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)