മക്ക- വിശുദ്ധ റമദാന്റെ അവസാന ദിനങ്ങളില്‍ ഉംറ തീര്‍ഥാടകരേയും നമസ്‌കാരം നിര്‍വഹിക്കാനെത്തുന്നവരേയും വരേവല്‍ക്കാന്‍ സൗദി സുരക്ഷാ സേനയും മറ്റ് ഏജന്‍സികളും എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. ഉംറ തീര്‍ഥാടകരെ വരവേല്‍ക്കുന്നതിനും ഈദുല്‍ ഫിതറിനുമുള്ള ഒരുക്കങ്ങള്‍ മക്കയില്‍ ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.
തീര്‍ഥാടകരെ സുരക്ഷ ഒരുക്കുന്നതിന് ഇതുവരെ ഉംറ സുരക്ഷാ സേനകള്‍ സ്വീകരിച്ച നടപടികള്‍ വന്‍വിജയമാണെന്ന് പൊതു സുരക്ഷാ മേധാവി ലഫ്.ജനറല്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ബസ്സാമി പറഞ്ഞു. വിശുദ്ധ റമദാനിലെ അവസാന പത്ത് ദിവസങ്ങളില്‍ ഹറമിലെത്തുന്ന വന്‍ജനക്കൂട്ടത്തെ നിയന്തിക്കുന്നതിന് കുറ്റമറ്റ ആസൂത്രണമാണ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.
റമദാന്‍ തുടക്കം മുതല്‍ കാര്യങ്ങള്‍ സുഗമമാക്കുന്നതിന് വിവിധ ഏജന്‍സികളും വിഭാഗങ്ങളും കാണിച്ച ഏകോപനത്തേയും സഹകരണത്തേയും അദ്ദേഹം പ്രകീര്‍ത്തിച്ചു.
സിവില്‍ ഡിഫന്‍സ് സേന തങ്ങളുടെ ദൗത്യ നിര്‍വഹണത്തിന് കഠിന ശ്രമങ്ങളാണ് നടത്തുന്നതെന്ന് സിവില്‍ ഡിഫന്‍സ് മേധാവി മേജര്‍ ജനറല്‍ ഡോ. ഹമ്മൂദ് ബിന്‍ സുലൈമാന്‍ അല്‍ ഫറാജ് പറഞ്ഞു. ഉംറ നിര്‍വഹിക്കാനെത്തുന്നവര്‍ക്കും നമസ്‌കരിക്കാനെത്തുന്നവര്‍ക്കും 48 കേന്ദ്രങ്ങളില്‍ സിവില്‍ ഡിഫന്‍സ് 24 മണിക്കൂറും സേവനം ലഭ്യമാക്കുന്നുണ്ട്. മക്കയിലും മദീനയിലുമായി വരും ദിവസങ്ങളില്‍ 111 കേന്ദ്രങ്ങളില്‍ സിവില്‍ ഡിഫന്‍സ് സേനയെ വിന്യസിക്കും. കര, വ്യാമ, കടല്‍ മാര്‍ഗമെത്തുന്ന ഉംറ തീര്‍ഥാടകരുടെ നടപടികള്‍ സുഗമമായി പൂര്‍ത്തിയാക്കുന്നതിന് സംവിധാനങ്ങളുണ്ടെന്ന് ഡെപ്യുട്ടി ഡയരക്ടര്‍ ജനറല്‍ ഡോ. സാലിഹ് ബിന്‍ സഅദ് അല്‍ മുറബ്ബ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)