മക്ക-തബൂക്ക് ആശുപത്രിയില്‍ നിര്യാതനായ പ്രശസ്ത വ്യവസായി യൂസുഫ് ഹാജിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനും ഖബര്‍ സിയാറത്തിനുമായി സൗദിയിലെത്തിയ മരുമകന്‍ അഷ്‌റഫ് സുല്‍ത്താന്‍ ബത്തേരി മക്കയില്‍ നിര്യാതനായി.
വയനാട് ടി.പി അസോസിയേഷന്‍ ഉടമയായ അഷ്‌റഫ് രണ്ട് ദിവസം മുമ്പാണ് ഭാര്യാപിതാവിന്റെ മൃതദേഹം ഖബറടക്കിയ മദീനയിലെത്തിയത്. സിയാറത്തിനുശേഷം മക്കയിലെത്തി ഉംറ നിര്‍വഹിച്ച ശേഷം കുടുംബത്തോടൊപ്പം റൂമില്‍ വിശ്രമിക്കുന്നതിനിടെയാണ് മരണം. പത്ത് ദിവസം മുമ്പാണ യൂസുഫ് ഹാജി തബൂക്കില്‍ മരിച്ചത്.
സാജിതയാണ് അഷ് റഫിന്റെ ഭാര്യ. മക്കള്‍; ഹെന്ന(ഖത്തര്‍), ഹിബ, ഇലാന്‍, മരുമകന്‍ മുഹമ്മദ്(ഖത്തര്‍). മക്ക കെഎംസിസി വെല്‍ഫെയര്‍ വിഭാഗം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ നിന്നുള്ള കുടുംബാംഗങ്ങള്‍ എത്തിയ ശേഷം മക്കയില്‍ ഖബറടക്കും.