ബെയ്ജിംഗ്- തായ്വാന്‍ പ്രസിഡന്റ് സായ് ഇങ്ങ് ബന്നിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെ, യുദ്ധസമാനമായ സൈനികാഭ്യാസങ്ങളാണ് ചൈന തായ്വാന്‍ കടലിടുക്കില്‍ നടത്തിയത്. മൂന്നുദിവസം നീണ്ടുനിന്ന ശക്തിപ്രകടനത്തില്‍ 71 യുദ്ധ വിമാനങ്ങളും 12 യുദ്ധക്കപ്പലുകളുമാണ് ചൈന അണിനിരത്തിയത്. നിരവധി പോര്‍വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ചതായി തായ്വാന്‍ ആരോപിക്കുന്നു. ഏറ്റുമുട്ടലിന് സജ്ജമാണെന്ന് ചൈനീസ് സേനയുടെ പ്രതികരണവും പുറത്തുവന്നു. ഇതേസമയം തന്നെയാണ് തായ്വാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമേരിക്കന്‍ പടക്കപ്പലായ യു.എസ്.എസ് മിലിയസ് ദക്ഷിണചൈനാ കടലില്‍ നിലയുറപ്പിച്ചത്. ഇതിനെ കഠിനഭാഷയില്‍ ബീജിംഗ് അപലപിച്ചു. ലോകത്തിലെ രണ്ട് പ്രബലരാജ്യങ്ങള്‍ മുഖാമുഖം വരുന്നതിനെ ലോകം ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. മറ്റൊരു യുദ്ധത്തിന് കൂടി ലോകം സാക്ഷിയാകുമോ അതിനുമപ്പുറം അമേരിക്കയും യൂറോപ്പും ഒരു ഭാഗത്തും ചൈനയും റഷ്യയും മറുഭാഗത്തും അണിനിരക്കുന്ന മൂന്നാംലോക മഹായുദ്ധത്തിനുള്ള തുടക്കമാവുമോ ഇത്? ചൈനയെ സംബന്ധിച്ച് രാജ്യത്തിന്റെ അവിഭാജ്യഘടകമാണ് തായ്വാന്‍. സൈനികമായ ഒരു ആക്രമണത്തിനും കീഴടക്കലിനുമല്ല ചൈന ഇതുവരെ ശ്രമിച്ചിട്ടുള്ളത്. സൈനികമായി ചൈനയ്ക്കു ഒരു ഇരയേ അല്ല തായ്വാന്‍.
തായ്വാനെ നേരിട്ട് ആക്രമിക്കാതെ സമ്മര്‍ദ്ദത്താല്‍ കൂട്ടിച്ചേര്‍ക്കാനാണ് ചൈനീസ് ഭരണകൂടം ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമാണ് തുടരെത്തുടരെയുള്ള വ്യോമ - നാവിക- സൈനിക അഭ്യാസങ്ങളും ഭീഷണികളും. ദിവസവും ആയിരക്കണക്കിന് സൈബര്‍ ആക്രമണങ്ങളാണ് ഉണ്ടാകുന്നതെന്നാണ് തായ്വാന്റെ ആരോപണം. ത്തിന്റെ ഭാവി.