Sorry, you need to enable JavaScript to visit this website.

ഐ.എസ്.എൽ: കപ്പടിച്ചില്ലെങ്കിലും ആരാധകരുടെ ഇഷ്ട ടീം ബ്ലാസ്റ്റേഴ്‌സ് തന്നെ; എ.ടി.കെ രണ്ടാമത്

ന്യൂഡൽഹി - ഐ.എസ്.എല്ലിൽ കിരീടനേട്ടം സ്വന്തമാക്കാനായില്ലെങ്കിലും ഫുട്ബാൾ ആരാധകരുടെ ഏറ്റവും ഇഷ്ടപ്പെട്ട ടീം കേരളാ ബ്ലാസ്റ്റേഴ്‌സ് തന്നെയെന്ന് കണക്കുകൾ. ഐ.എസ്.എല്ലിന്റെ ഏറ്റവും അവസാന സീസണിലും ഏറ്റവും കൂടുതൽ പേർ ടെലിവിഷനിലൂടെ കളി കണ്ടത് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങളാണെന്ന് ടെലിവിഷൻ റേറ്റിംഗ് നിശ്ചയിക്കുന്ന ബാർക്കിന്റെ കണക്കുകളിൽ വ്യക്തം.
 ഐ.എസ്.എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങൾക്ക് ടി.വിയിൽ ശരാശരി 57 ശതമാനം കാഴ്ചക്കാരുള്ളപ്പോൾ കിരീടം ചൂടിയ കൊൽക്കത്തയിലെ എ.ടി.കെ മോഹൻ ബഗാന് 46 ശതമാനം കാണികളുമായി രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 
 43 ശതമാനം കാണികളുമായി ഈസ്റ്റ് ബംഗാളാണ് മൂന്നാം സ്ഥാനത്ത്. 31 ശതമാനം കാഴ്ചക്കാരുമായി എഫ്.സി ഗോവയാണ് നാലാമത്.
 ബെംഗളൂരു എഫ്.സി, ഒഡിഷ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നി മൂന്ന് ടീമകളും 30 ശതമാനം വീതം കാണികളെ സ്വന്തമാക്കി അഞ്ചാം സ്ഥാനം പങ്കിട്ടു. 28 ശതമാനം കാണികളുള്ള ചെന്നൈയിൻ എഫ്.സിയാണ് ആറാം സ്ഥാനത്ത്. ഹൈദരാബാദ് എഫ്.സി (26%), ജംഷെഡ്പൂർ എഫ്.സി (23%) എന്നിങ്ങനെയാണ് മറ്റ് ടീമുകളുടെ ടെലിവിഷൻ റേറ്റിംഗ്.
 

Latest News