Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യയിലെ ആദ്യത്തെ അസിസ്റ്റഡ് റിയാലിറ്റി ആംബുലന്‍സുമായി ആസ്റ്റര്‍ മെഡ്സിറ്റി

തിരുവനന്തപുരം- രാജ്യത്തെ ആദ്യത്തെ അസിസ്റ്റഡ് റിയാലിറ്റി ആംബുലസ് സംവിധാനം അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി. അപ്പോത്തിക്കരി മെഡിക്കല്‍ സര്‍വീസസ് എന്ന മെഡിക്കല്‍ സ്റ്റാര്‍ട്ട്അപ്പ് സ്ഥാപനത്തിന്റെ സഹായത്തോടെയാണ് 5ജി ഉപഗ്രഹ സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന അത്യാധുനിക ആംബുലന്‍സ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

ആംബുലസിനുള്ളില്‍ എബിജി, ഇസിജി, യുഎസ്ജി പരിശോധനകള്‍ ഉള്‍പ്പെടെ നടത്താന്‍ കഴിയുന്ന വെര്‍ച്വല്‍ എമര്‍ജന്‍സി റൂമാണ് ഒരുക്കിയിട്ടുള്ളത്. ഇതുപയോഗിച്ച് ആംബുലസില്‍ പ്രവേശിപ്പിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ രോഗിയുടെ പരിശോധനയും രോഗനിര്‍ണയവും നടത്താനാകും. തിരുവനന്തപുരത്ത് നടത്തിയ പ്രത്യേക ചടങ്ങില്‍ ഡോ. ശശി തരൂര്‍ എം. പി 5ജി ആംബുലന്‍സ് ഉദ്ഘാടനം ചെയ്തു.

ആംബുലന്‍സിനകത്തുള്ള എല്ലാ ബയോമെഡിക്കല്‍ ഉപകരണങ്ങളും വൈഫൈ വഴി പരസ്പരം ബന്ധിപ്പിച്ചിട്ടുള്ളതാണ്. ഇവ ഉടന്‍ തന്നെ വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമിലേക്ക് കൈമാറുകയും രോഗി ആശുപത്രിയില്‍ എത്തുന്നത് വരെ വിദഗ്ധ ഡോക്ടര്‍മാര്‍ അവരെ നിരീക്ഷിക്കുകയും ആവശ്യമെങ്കില്‍ ആംബുലന്‍സിലുള്ള ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. സ്മാര്‍ട്ട് കണ്ണടകള്‍ ഉപയോഗിച്ച് തത്സമയം ഒരു വിദഗ്ധ ഡോക്ടറുടെ സഹായം തേടുകയുമാവാം.

ആംബുലന്‍സില്‍ കിടക്കുന്ന രോഗിയുടെ രക്തത്തിലെ ഓക്‌സിജന്റെ അളവ്, ആന്തരിക രക്തസ്രാവത്തിന്റെ ചിത്രങ്ങള്‍, ഇസിജി എന്നിവയെല്ലാം ആശുപത്രിയിലുള്ള കണ്‍ട്രോള്‍ റൂമിലേക്കും അതുവഴി വിദഗ്ധ ഡോക്ടറിലേക്കും എത്തിക്കാന്‍ ആംബുലന്‍സിനു കഴിയും. അതുവഴി ആംബുലന്‍സിലുള്ള ജൂനിയര്‍ ഡോക്ടറിനും മറ്റ് ജീവനക്കാര്‍ക്കും കൃത്യമായ നിര്‍ദേശങ്ങളും സഹായങ്ങളും എത്തിക്കാം.

സാധാരണ ആംബുലന്‍സുകളില്‍ വാഹനത്തിന്റെ ഒരു വശത്തോട് ചേര്‍ന്നായിരിക്കും രോഗിയെ കിടത്തുന്നതിനുള്ള സ്ട്രെച്ചര്‍ ഉള്ളത്. എന്നാല്‍ ഈ സ്മാര്‍ട്ട് ആംബുലന്‍സില്‍ വാഹനത്തിന്റെ മധ്യത്തിലായാണ് രോഗിയെ കിടത്തുക. അതിന് ചുറ്റും മെഡിക്കല്‍ ഉപകരണങ്ങളും ഡോക്ടര്‍ക്ക് നില്‍ക്കാനുള്ള സൗകര്യവും ഉണ്ട്. ഒരു ആശുപത്രിയിലെ കാഷ്വാലിറ്റി റൂമിന് സമാനമായ സൗകര്യങ്ങളാണ് ആംബുലന്‍സിനുള്ളില്‍ ഒരുക്കിയിട്ടുള്ളത്. ഹൃദയവും ശ്വാസകോശവും തകരാറിലാകുന്ന സാഹചര്യങ്ങളില്‍ രക്തം ശുദ്ധീകരിച്ച് അതിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നതിനുള്ള ജീവന്‍രക്ഷാ ഉപാധിയായ എക്മോയും (വെന്റിലേറ്ററിന്റെ ആധുനിക രൂപം) ഈ ആംബുലന്‍സിലുണ്ട്. ഒപ്പം കൂടുതല്‍ രക്തം പമ്പ് ചെയ്യാന്‍ ഹൃദയത്തെ സഹായിക്കുന്ന ഐ. എ. ബി. പി. സംവിധാനവും ഒരുക്കിയിട്ടുണ്ട്. അപകടങ്ങളില്‍ പരിക്കേറ്റ ഒന്നിലധികം പേരെ ചികിത്സിക്കാനുള്ള ക്രാഷ് കാര്‍ട്ട് ഡോര്‍ സൗകര്യവും സ്മാര്‍ട്ട് ആംബുലന്‍സില്‍ ലഭ്യമാണ്.

അവശ്യഘട്ടങ്ങളില്‍ ആംബുലന്‍സിന്റെ ഉയരം കുറച്ച് രോഗികളെ സുഖകരമായി അകത്ത് കയറ്റാന്‍ സഹായിക്കുന്ന എയര്‍ സസ്പെന്‍ഷന്‍ സംവിധാനമാണ് ഈ ആംബുലന്‍സിലുള്ളത്. വാഹനത്തിനുള്ളില്‍ യാത്ര ചെയ്യുമ്പോള്‍ ഛര്‍ദി പോലെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന മോഷന്‍ സിക്ക്‌നെസ്സ് എന്ന അവസ്ഥ തടയാനുള്ള സംവിധാനങ്ങളും വിമാനങ്ങളിലേത് പോലെയുള്ള ജംപ് സീറ്റുകളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. മടക്കിവെക്കാവുന്ന വീല്‍ചെയറുകളും സ്ട്രക്ച്ചറുകളും ആംബുലന്‍സിന്റെ പുറത്ത് നിന്ന് തന്നെ എടുത്ത് ഉപയോഗിക്കാന്‍ കഴിയും. ആംബുലന്‍സിനുള്ളില്‍ ലഭ്യമായ വളരെ കുറഞ്ഞ സ്ഥലം പോലും അതിവിദഗ്ധമായി ഉപയോഗപ്രദമാകുന്ന രീതിയിലാണ് വാഹനം രൂപകല്‍പന ചെയ്തിട്ടുള്ളത്.

Latest News