കല്‍പറ്റ-തലമുറകളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടമാണ് രാഹുല്‍ ഗാന്ധി നടത്തുന്നതെന്ന് സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. ചോദ്യം ചോദിക്കുന്നയാളെ ഭരണകൂടം വേട്ടയാടുകയാണ്. ചോദ്യം ചോദിക്കാനും വിയോജിപ്പ് അറിയിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടനാവകാശമാണ്. കല്‍പറ്റയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച സത്യമേവ ജയതേ പരിപാടില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഭരണകൂടത്തെ ചോദ്യം ചെയ്യുക എന്നത് ജനപ്രതിനിധിയുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ ചോദ്യം ചോദിക്കുമ്പോള്‍ ഭരണകൂടം വേട്ടയാടുന്നു. അദാനിയുടെ സംരക്ഷണത്തിനായാണ് രാജ്യത്ത് ഭരണ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വ്യക്തി താല്‍പര്യമല്ല രാജ്യമാണ് പ്രധാനമെന്ന തീരുമാനമെടുക്കണമെന്നും പ്രിയങ്ക പറഞ്ഞു. നിശബ്ദനാക്കാനുള്ള ശ്രമങ്ങള്‍ക്കു മുന്നില്‍ രാഹുല്‍ ഉറച്ച് നില്‍ക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മറ്റാരെക്കാളും വയനാടിന് രാഹുല്‍ ഗാന്ധിയെ അറിയാം.
നിശബ്ദനാക്കാന്‍ ശ്രമിക്കുന്ന ഏതു ശക്തിക്കുമുന്നിലും രാഹുല്‍ ധീരനായി നില്‍ക്കും. പ്രധാനമന്ത്രിയും മന്ത്രിമാരും എംപിമാരും രാഹുലിനെ വേട്ടയാടുന്നു. ഭരണകൂടത്തിന് ഇഷ്ടമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്നതാണ് വേട്ടയ്ക്ക് കാരണം. അദാനിയെ സംരക്ഷിക്കാനാണ് സര്‍ക്കാരിന്റെ എല്ലാസംവിധാനങ്ങളും ശ്രമിക്കുന്നത്. സാധാരണക്കാര്‍ക്കായി പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രിക്കും സര്‍ക്കാരിനും സമയമില്ല. പ്രധാനമന്ത്രി പലതരം വസ്ത്രങ്ങള്‍ ധരിക്കുന്നു. രാജ്യത്തിന് മാറ്റമുണ്ടാക്കാന്‍ കഴിയുന്നില്ല-പ്രിയങ്ക പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)