കല്‍പ്പറ്റ- ജീവനുളള കാലംവരെ വയനാടുമായി ബന്ധമുണ്ടാകുമെന്നും വയനാട്ടിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നതില്‍ നിന്ന് ബിജെപിക്ക് തന്നെ തടയാനാകില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പദവി ഇല്ലാതാക്കിയതുകൊണ്ട് വയനാടിന്റെ പ്രതിനിധി അല്ലാതാകുന്നില്ല. വീടോ പദവിയോ ഒന്നും നഷ്ടപ്പെടുന്നത് തന്നെ ഭയപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എംപി സ്ഥാനം നഷ്ടമായ ശേഷം ആദ്യമായി വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധി പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
അദാനിയുമായുള്ള ബന്ധമെന്തെന്ന ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മറുപടിയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ചോദ്യം തുടര്‍ച്ചായായി ചോദിച്ചു. എങ്ങനെയാണ് അദാനി ലോകസമ്പന്നരില്‍ രണ്ടാമത് ആയതെന്നും പ്രധാനമന്ത്രി എങ്ങനെയാണ് സഹായിച്ചതെന്നും ഉദാഹരണ സഹിതം ലോക്‌സഭയില്‍ ചൂണ്ടിക്കാണിച്ചെന്നും രാഹുല്‍ പറഞ്ഞു.
നിരവധി വര്‍ഷമായി ബിജെപിക്കെതിരെ പോരാട്ടം തുടരുകയാണ്. എതിരാളി അവരെ ഒരിക്കലും ഭയപ്പെടുന്ന ആളല്ലെന്ന് മനസിലാക്കാന്‍ അവര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. തന്റെ വീട്ടിലേക്ക് പോലീസിനെ അയച്ചാല്‍ ഭയപ്പെടുമെന്നാണ് അവര്‍ കരുതുന്നത്. വീട്ടില്‍ നിന്ന് ഇറക്കിവിട്ടാല്‍ ഭയപ്പെടുമെന്നാണ് കരുതുന്നത്. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും പൈശാചികമായ കാര്യങ്ങള്‍ ചെയ്താലും നിങ്ങളോട് യാതൊരു വിരോധവുമില്ലെന്നും രാഹുല്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)