Sorry, you need to enable JavaScript to visit this website.

കൊച്ചി മെട്രോ സ്‌റ്റേഷനില്‍ ആടിപ്പാടി; ഹിറ്റായി മെട്രോ ജീവനക്കാരികളുടെ നൃത്തച്ചുവടുകള്‍

കൊച്ചി- കൊച്ചി മെട്രോ സ്‌റ്റേഷനില്‍ നിന്ന് മെട്രോയിലെ രണ്ട് ജീവനക്കാരികള്‍ ആടിപ്പാടി മാല ടം ടം തകര്‍ത്തപ്പോല്‍ റീല്‍സ് കയറിയങ്ങ് വൈറലായി. ലക്ഷങ്ങള്‍ കണ്ട വീഡിയോ ഹിറ്റായപ്പോള്‍ കൊച്ചി മെട്രോയ്ക്ക് മാത്രമല്ല മെട്രോയിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ജീവനക്കാരായ മേരിക്കും ഷിജിക്കും ഇരട്ടി സന്തോഷമായി. 

കൊച്ചി മെട്രോയില്‍ ആറുവര്‍ഷമായി ജോലി ചെയ്യുന്നുണ്ട് ഇരുവരും. ഫേസ്ബുക്ക് വീഡിയോയിലും ഇന്‍സ്റ്റ റീല്‍സിലും സജീവമായി പാട്ടിന് നൃത്തച്ചുവടുകള്‍ ചിത്രീകരിച്ചിടാറുള്ള ഇരുവരും തങ്ങളുടെ സ്ഥാപനത്തിന് വേണ്ടി തമിഴ് ചിത്രം എനിമിയിലെ മാല ടംടമാണ് ചെയ്തത്. 

കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇരുവരുടേയും നൃത്തം പോസ്റ്റ് ചെയ്തതെങ്കിലും പിന്നീട് വാട്‌സ്ആപ്പില്‍ ഉള്‍പ്പെടെ നിരവധി ഷെയറുകളിലൂടെ ലക്ഷങ്ങളിലേക്കാണ് എത്തിയത്. 

കാക്കനാട് തുതിയൂര്‍ സ്വദേശിയാണ് എം. ജെ. മേരി. ഷിജി ഫ്രാന്‍സിസാകട്ടെ തമ്മനത്തും. കൊച്ചി മെട്രോയുടെ പ്രചാരണാര്‍ഥം പുറത്തിറക്കുന്ന വിവിധ വീഡിയോകളിലൊന്നിലാണ് ഇരുവരും ആടിപ്പാടി രംഗത്തെത്തിയത്.

Latest News