ന്യൂദല്‍ഹി- ആംആദ്മി പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവായി. സി.പി.ഐ, ശരദ് പവാറിന്റെ എന്‍.സി.പി, മമതാ ബാനര്‍ജിയുടെ ടി.എ.എസി എന്നിവയുടെ ദേശീയ പാര്‍ട്ടി പദവി നീക്കിയിട്ടുമുണ്ട്.
ഉത്തര്‍ പ്രദേശില്‍ ആര്‍.എല്‍.ഡിയുടെ സംസ്ഥാന പാര്‍ട്ടി പദവി പിന്‍വലിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് സംസ്ഥാന പാര്‍ട്ടി പദവി പോയി. മേഘാലയയില്‍ വോയിസ് ഓഫ് ദ പീപ്പിള്‍ പാര്‍ട്ടിക്കും നാഗാലാന്‍ഡില്‍ ലോക് ജനശക്തി പാര്‍ട്ടിക്കും (രാം വിലാസ്) ത്രിപുരയില്‍ തിപ്ര മോത്ത പാര്‍ട്ടിക്കും സംസ്ഥാന പദവി നല്‍കി. ആന്ധ്രപ്രദേശില്‍ ബി.ആര്‍.എസിന്റെ സംസ്ഥാന പാര്‍ട്ടി പദവി നീക്കി.