കൊച്ചി-സാമ്പത്തിക ഇടപാടുകളും കള്ളപ്പണ ഇടപാടുകളും അന്വേഷിക്കുന്നതിന്റെ ഭാഗമായി മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് നല്കി. ശിവകുമാര്‍ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ഇടപാടുകളാണ് അന്വേഷിക്കുന്നത്. ഈ മാസം 20ന് ചോദ്യം ചെയ്യലിന് ഹാജരാകണം. പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന വ്യക്തിക്കും ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്നു ശിവകുമാര്‍. 2020ല്‍ ശിവകുമാറിന്റെ വീട്ടിലും ബിനാമികളെന്ന് കരുതപ്പെടുന്നവരുടെ വീടുകളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.
ശിവകുമാറിനെ ഒന്നാംപ്രതിയാക്കി തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ആസ്തികളില്‍ വലിയ വ്യത്യാസം ഉണ്ട്, ബിനാമി ഇടപാടുകള്‍ നടന്നു, നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥാവകാശം അദ്ദേഹം ബിനാമിയായി സംഘടിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് നേരിട്ടത്.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)