അബുദബി- ഏഷ്യന്‍ രാജ്യക്കാരനായ യുവാവ് അബുദബിയിലെ എയര്‍പോര്‍ട്ട് റോഡിനു കുറുകെയുള്ള നടപ്പാലത്തില്‍ തൂങ്ങി ആത്മഹത്യ ചെയ്തു. ഞായറാഴ്ച രാവിലെ 11.19 ഓടെയാണ് സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ട് റോഡ് എന്നറിയപ്പെടുന്ന ശൈഖ് റാശിദ് ബിന്‍ സഈദ് അല്‍ മഖ്തൂം റോഡില്‍ വാഹന ഗതാഗതം അല്‍പ്പ സമയത്തേക്ക് വിലക്കി. മേല്‍പ്പാലത്തില്‍ നിന്നും മൃതദേഹം നീക്കിയ ശേഷമാണ് വാഹനങ്ങളെ കടത്തി വിട്ടത്.