ന്യൂദല്‍ഹി - യാത്രക്കാരന്‍ വിമാന ജീവനക്കാരോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് ദല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലണ്ടിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. യാത്രക്കാരനെ വിമാനത്തില്‍ നിന്ന് പുറത്താക്കുകയും പരാതി നല്‍കുകയും ചെയ്ത ശേഷമാണ് വിമാനം വീണ്ടും പുറപ്പെട്ടത്. എയര്‍ ഇന്ത്യ അധികൃതര്‍ ദല്‍ഹി എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് യാത്രക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. 225 ഓളം യാത്രക്കാരുമായി പുറപ്പെട്ട് വിമാനം യാത്രക്കാരനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഉടന്‍ തന്നെ തിരിച്ചിറക്കാന്‍ പൈലറ്റ് തീരുമാനിക്കുകയായിരുന്നു.