കീവ്- റഷ്യയിലേക്ക് കടത്തിയ 19,500ലേറെ കുട്ടികളില്‍ മുപ്പതിലേറെ പേരെ കൂടി രക്ഷപ്പെടുത്തി. ബെലാറസ് യുക്രെയ്ന്‍ അതിര്‍ത്തിയില്‍ രക്ഷിതാക്കളെത്തി കുട്ടികളെ സ്വീകരിച്ചു. പലരും ക്രൂരമായ മര്‍ദ്ദനത്തിനിരയായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എലികളുടേയും പാറ്റകളുടേയും കൂടെയാണ് നിരവധി കുട്ടികള്‍ക്ക് ജീവിക്കേണ്ടി വന്നത്. യുക്രെയ്ന്‍ ഹ്യുമാനിറ്റേരിയന്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ് കുട്ടികളെ തിരിച്ചെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
രണ്ടാഴ്ചത്തെ സമ്മര്‍ ക്യാമ്പിലേക്കെന്ന പേരിലാണ് ഫെബ്രുവരിയില്‍ കുട്ടികളെ റഷ്യയിലേക്കും റഷ്യന്‍ അധിനിവേശ പ്രദേശമായ ക്രിമിയയിലേക്കും റഷ്യന്‍ സൈന്യം തട്ടിക്കൊണ്ടുപോയത്. എന്നാല്‍ കുട്ടികളെ തട്ടിക്കൊണ്ടു പോയതല്ലെന്നും അവരുടെ സുരക്ഷയ്ക്കായി കയറ്റി അയക്കുകയായിരുന്നെന്നുമാണ് റഷ്യ പറയുന്നത്.
യുക്രെയ്‌നില്‍ നിന്നും കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. യുക്രെയ്‌നില്‍ താമസിക്കുന്ന കുട്ടികളെ റഷ്യയിലേക്ക് അനധികൃതമായി നാടുകടത്തിയതില്‍ പുടിന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി കോടതി പറഞ്ഞു. റഷ്യയിലെ ബാലാവകാശ കമ്മീഷന്റെ പ്രസിഡന്‍ഷ്യല്‍ കമ്മീഷണര്‍ മരിയ അലക്‌സിയെവ്‌നയ്‌ക്കെതിരെയും അന്താരാഷ്ട്ര ക്രിമനല്‍ കോടതി വാറണ്ട പുറപ്പെടുവിച്ചിരുന്നു.