Sorry, you need to enable JavaScript to visit this website.

റിയാദിലെ ഈ മരുപ്പച്ച കാണൂ, മനം നിറയും, കുളിരണിയും

ശഖ്‌റ- മരുഭൂമികളിലെ മരുപ്പച്ചകളെന്ന പേരിൽ കാണുന്ന ചിത്രങ്ങളിൽ മിക്കവയും സ്വപ്‌നങ്ങളിൽ മാത്രമുള്ളതോ ചിത്രകാരന്മാരുടെ ഭാവനയിൽ വിരിയുന്നതോ മാത്രമായിരിക്കും. എന്നാൽ യഥാർത്ഥത്തിലൊരു മരപ്പച്ചയുണ്ട് റിയാദ് പ്രവിശ്യയിലെ ശഖ്‌റ മരുഭൂമിയിലെ മശാശ് മർകക്കസിനു സമീപം ബുറൂദാൻ താഴ്‌വരയിൽ.

ചിത്രകാരന്മാരുടെ വരകളെ വെല്ലുന്ന ജലാശയവും ഈന്തപ്പനകളും മണൽ തിട്ടകളും ആരെയും ആകർഷിക്കും. മരുഭൂമിയിലെ മൂളിക്കാറ്റ് ചലിപ്പിക്കുന്ന വെള്ളത്തിന്റെ ശബ്ദവും കളംകളം പാടുന്ന കിളികളും അക്ഷരാർത്ഥത്തിൽ മനസ്സിനെ കോരിത്തരിപ്പിക്കും. സൗദി പ്രകൃതി ഫോട്ടോഗ്രഫർ സാബിത്ത് അൽഫദ്വ്ൽ ക്യാമറയിൽ പകർത്തിയ ബറൂദാൻ മരുപ്പച്ചയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പലരും പങ്കുവെച്ചു.

 

 

Latest News