Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ക്രൈസ്തവരെ ആക്രമിക്കുന്നത് ബി.ജെ.പി; കേരളത്തിൽ വിലപ്പോകില്ലെന്ന് വി.ഡി സതീശൻ

കോഴിക്കോട്- തെരഞ്ഞെടുപ്പ് കാലത്ത്  ബി.ജെ.പി നടത്തുന്ന  കബളിപ്പിക്കൽ തന്ത്രങ്ങളിൽ കേരളത്തിലെ ക്രൈസ്തവർ വീഴില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. രാജ്യത്താകമാനം ക്രൈസ്തവ ദേവാലയങ്ങൾ ആക്രമിക്കുന്നത് സംഘപരിവാർ സംഘടനകളാണ്. മൂന്ന് വർഷത്തിനിടെ അറുനൂറിലേറെ ദേവാലായങ്ങളാണ് ആക്രമിക്കപ്പെട്ടത്. നൂറു കണക്കിന് ദേവാലയങ്ങളിലെ ക്രിസ്മസ് ആരാധന പോലും തടസപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയുള്ള ബി.ജെ.പി ക്രൈസ്തവരോട് ഇപ്പോൾ കാട്ടുന്ന സ്‌നേഹം ഇരട്ടത്താപ്പാണ്. സംഘപരിവാർ സംഘടനകളുടെ ആക്രമണങ്ങളിൽ നിന്നും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.സി.ഐയുടെ പിന്തുണയോടെ നിരവധി ക്രൈസ്തവ സംഘടനകൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.
ക്രൈസ്തവർ വീട്ടിലേക്ക് വന്നാൽ അവരെ ഓടിച്ചിട്ട് തല്ലണമെന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകത്തിൽ ഒരു ബി.ജെ.പി മന്ത്രി പറഞ്ഞത്. ക്രൈസ്തവരെ ഓടിച്ചിട്ട് തല്ലണമെന്ന് പറയുന്ന വിദ്വേഷവും വെറുപ്പും മന്ത്രി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കളാണ് പ്രചരിപ്പിക്കുന്നത്. ഇതുതന്നെയാണ് സംഘപരിവാറിന്റെ വിവിധ സംഘടനകൾ രാജ്യത്ത് പ്രചരിപ്പിക്കുന്നതും. ലോകാരാധ്യയായ മദർ തെരേസയ്ക്ക് നൽകിയ ഭാരതരത്‌ന വരെ തിരിച്ചെടുക്കണമെന്ന് പറഞ്ഞ ബി.ജെ.പി നേതാക്കളുണ്ട്. കേരളത്തിലെ തന്നെ എത്രയോ ബി.ജെ.പി നേതാക്കൾ ക്രൈസ്തവർക്കെതിരെ പ്രസ്താവനകൾ ഇറക്കിയിട്ടുണ്ട്.  ഹിന്ദുത്വ പ്രചരണം നടത്തിയിട്ടും കേരളത്തിലെ 90 ശതമാനം ഹിന്ദുക്കളും ബി.ജെ.പിക്ക് എതിരാണ്. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കാലത്ത് നടത്തുന്ന പ്രചരണം എന്നതിനപ്പുറം ഇതിൽ ഒന്നുമില്ലെന്നും സതീശൻ പറഞ്ഞു.
രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് അരക്ഷിതത്വമുണ്ട്. രാജ്യം ഭരിക്കുന്നവർക്ക് അവരെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്. അധികാരത്തിൽ ഇരിക്കുന്നവരെ വെറുപ്പിക്കണമെന്ന് ആരും ആഗ്രഹിക്കില്ല. വിവിധ സംഘടനകൾ സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന കേസ് പരിശോധിച്ചാൽ രാജ്യത്തെ ക്രൈസ്തവ സമൂഹത്തിന് ആശങ്കയുണ്ടോയെന്ന് വ്യക്തമാകും. കത്തോലിക്കാ പുരോഹിതരും പാസ്റ്റർമാരും ഉൾപ്പെടെ നിരവധി പേർ ഇപ്പോഴും ജയിലിലാണ്. ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ പോലും സാധിക്കാത്ത സ്റ്റാൻസാമിക്ക് ജയിലിൽ എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാം. ക്രിസ്മസ് ആരാധനയ്‌ക്കെത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ആക്രമിക്കപ്പെട്ടു. കേരളത്തിനോട് തൊട്ടടുത്ത് കിടക്കുന്ന കർണാടകയിൽ പോലും ക്രൈസ്തവ സംഘടനകൾ വേട്ടയാടപ്പെടുകയാണ്. ഇതൊക്കെയാണ് ഇന്ത്യയിലെ യാഥാർത്ഥ്യം.
ബി.ജെ.പിക്ക് അനുകൂലമായ പ്രസ്താവനകൾ സഭാ നേതൃത്വങ്ങളുടെ ഭാഗത്ത് നിന്നുണ്ടായെന്ന് പറയുന്നില്ല. നേരത്തെ റബർ കർഷകരുമായി ബന്ധപ്പെട്ട് വൈകാരികമായ പ്രതികരണമാണ് ബിഷപ്പ് പാംപ്ലാനിയുടെ ഭാഗത്ത് നിന്നുണ്ടായത്.  റബർ കർഷകരുടെ ദുരിതത്തിന് കാരണം ബി.ജെ.പി സർക്കാരാണ്. ടയർ നിർമ്മാതാക്കളെ സഹായിക്കാൻ റബർ കോമ്പൗണ്ടിന്റെ ഇറക്കുമതി ചുങ്കം പത്ത് ശതമാനമായി കുറച്ചതിനാലാണ് സ്വാഭാവിക റബറിന്റെ വില കുറഞ്ഞത്. 500 കോടിയുടെ വില സ്ഥിരതാ ഫണ്ട് സംസ്ഥാന സർക്കാരും ചെലവഴിച്ചില്ല.
രാജ്യം ഭരിക്കുന്ന പാർട്ടിയുടെ പ്രതിനിധി ബിഷപ്പ് ഹൗസ് സന്ദർശനത്തിന് എത്തിയാൽ അത് പറ്റില്ലെന്നു പറയാൻ സാധിക്കില്ല. അരക്ഷിതത്വം കൂടിയുള്ളത് കൊണ്ടാണ് അവരെ സ്വീകരിക്കുന്നത്. രാജ്യത്ത് ഇതുവരെ ചെയ്ത കാര്യങ്ങളൊക്കെ മറച്ചുവച്ചുകൊണ്ടുള്ള സമീപനമാണ് ബി.ജെ.പി ഇപ്പോൾ സ്വീകരിക്കുന്നത്. ഒരു സംസ്ഥാനങ്ങളിലും ഒരു സംഘപരിവാർ സംഘടനയും െ്രെകസ്തവ ദേവാലയങ്ങൾ ആക്രമിക്കില്ലെന്ന് ഉറപ്പ് നൽകാൻ വി. മുരളീധരനോ കെ. സുരേന്ദ്രനോ കൃഷ്ണദാസിനോ സാധിക്കില്ല. സംഘപരിവാർ സംഘടനകൾ ക്രിസ്മസ് ആരാധനയെ തടസപ്പെടുത്തില്ലെന്നും ദേവാലയങ്ങൾ ആക്രമിക്കില്ലെന്നുമുള്ള നിലപാട് ബി.ജെ.പിയോ മോദിയോ സ്വീകരിച്ചാൽ അതിനെ സ്വാഗതം ചെയ്യും. ഭരിക്കുന്ന പാർട്ടിയുടെ പ്രതിനിധികൾ വരേണ്ടെന്ന് പറയാവുന്ന സാഹചര്യമല്ല രാജ്യത്ത് നിലനിൽക്കുന്നത്.
എലത്തൂർ ട്രെയിൻ ആക്രമണ കേസിൽ പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചകൾ മാത്രമെ ഉണ്ടായിട്ടുള്ളൂ. ആക്രമണം നടത്തിയ ആൾ അതേ ട്രെയിനിൽ തന്നെ കണ്ണൂർ വരെ യാത്ര ചെയ്തു. പരിക്ക് പറ്റിയ പ്രതി മുഖം മറച്ച് രണ്ട് പ്രധാന റെയിൽവെ സ്‌റ്റേഷനുകളിലൂടെ യാത്ര ചെയ്തിട്ടും പൊലീസിന്റെ ഒരു പരിശോധനയും ഉണ്ടായില്ല. അയാൾ കണ്ണൂരിൽ ഇറങ്ങിയിട്ടും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടില്ല. മഹാരാഷ്ട്ര എ.ടി.എസ് പിടിച്ച പ്രതിയെ കേരളത്തിൽ എത്തിക്കുക മാത്രമാണ് കേരള പൊലീസ് ചെയ്തത്. വിവാദമായ കേസിൽ ഉൾപ്പെട്ട പ്രതിയെ കൊണ്ടു വന്നതും ഒരു സുരക്ഷയുമില്ലാതെയാണ്. എന്നിട്ടും മുഖ്യമന്ത്രി ആരെയാണ് അഭിനന്ദിച്ചതെന്ന് മാത്രം മനസിലാകുന്നില്ല. ഗൗരവമായ ഒരു കേസ് കേരള പൊലീസ് ഇങ്ങനെയാണോ കൈകാര്യം ചെയ്യുന്നത്? കേസിൽ ഇപ്പോഴും ദുരൂഹത നിലനിൽക്കുന്നുണ്ട്. കേസിലെ എല്ലാ സാധ്യതകളും അന്വേഷിക്കണം. തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ട് മുൻപാണ് ഇത്തരമൊരു സംഭവം ഉണ്ടായത്. അതുകൊണ്ട് തന്നെ ആക്രമണത്തിന് പിന്നിൽ മറ്റെന്തെങ്കിലും ഉണ്ടോയെന്ന് ഗൗരവമായി അന്വേഷിക്കണം.
കോൺഗ്രസ് പോഷക സംഘടനകളുമായി ബന്ധപ്പെട്ട പുനസംഘടനയിൽ കെ.പി.സി.സി അധ്യക്ഷൻ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതുതന്നെയാണ് പാർട്ടിയുടെ അഭിപ്രായം. സംഘടനാപരമായ കാര്യങ്ങളിലെ അവസാനവാക്ക് കെ.പി.സി.സി അധ്യക്ഷനാണ്. കോൺഗ്രസിന് കരുത്തനും ശക്തനുമായ കെ.പി.സി.സി അധ്യക്ഷനുണ്ട്. സംഘടനാ കാര്യങ്ങളിൽ അദ്ദേഹത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും സതീശൻ പറഞ്ഞു.
 

Latest News